
“ടൈഗര്‍ മാന്‍” എന്ന പേരില്‍ ഇന്ത്യയൊട്ടാകെ പ്രസിദ്ധിയാജിർച്ച ‘ബില്ലി അര്‍ജന്‍ സിങ്ങിൻറ്റെ’ ജീവചരിത്രം അടങ്ങുന്ന “ഹോണററി ടൈഗറിൻറ്റെ” അവകാശം അഭിനേതാക്കളായ ആഷിഷ് ചൗദരിയും ദീപ പര്‍ദാസാനിയും സ്വന്തമാക്കി. ഡഫ് ഹാര്‍ട്ട് ഡേവിഡ് എഴുതിയ ഈ ജീവചരിത്രം ഒട്ടേറെ വായനക്കാരുടെ മനം കവര്‍ന്ന പുസ്തകമായിരുന്നു. ബില്ലി അര്‍ജന്‍ സിങ് എന്തുകൊണ്ടിത്ര പ്രശസ്തനായെന്ന് നോക്കാം;
Read Also: സിനിമാലോകത്തെ ഷേണായിമാര്‍
കപുര്‍ത്തല രാജാവായിരുന്ന രാജാ ഹര്‍നാം സിങ്ങിന്റെൻറ്റെ പേരക്കുട്ടിയായി ഗോരഖ്പൂരില്‍ ജനിച്ച ഒരു പട്ടാളക്കാരനായിരുന്നു അര്‍ജന്‍ സിങ്. ഉന്നം തെറ്റാത്ത വേട്ടക്കാരന്‍. ഒരിക്കല്‍ ഒരു പുലിയെ വെടിവച്ചു കൊന്നതിലെ പശ്ചാത്താപം അര്‍ജനെ വേട്ടയാടി. അവിടുന്നങ്ങോട്ട് ഒരു പരിപൂര്‍ണ മൃഗസ്‌നേഹിയായി മാറി.
ആവാസ വ്യവസ്ഥയിലെ മുഖ്യ കണ്ണികളായ പുലിയേയും കടുവയേയും സംരക്ഷിക്കേണ്ടതിൻറ്റെ ആവശ്യകത അദ്ദേഹം ലോകത്തിന് കാട്ടിക്കൊടുത്തു. പ്രൊജക്ട് ടൈഗറിൻറ്റെ വിഭാവനത്തില്‍ അദ്ദേഹത്തിൻറ്റെ പങ്ക് വളരെ വലുതായിരുന്നു. മൂന്ന് പുലികളേയും ഒരു കടുവയേയും ഇണക്കി വളര്‍ത്തിയായിരുന്നു അര്‍ജന്‍ മൃഗസ്‌നേഹം പ്രകടിപ്പിച്ചത്. 2006ല്‍ രാജ്യം അദ്ദേഹത്തിൻറ്റെ സംഭാവനകളെ കരുതി പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു.
Read Also: ”മോസ്റ്റ് എലിജിബിൾ ബാച്ചിലർ” ; അഖിൽ അക്കിനേനി ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജീവചരിത്രത്തിൻറ്റെ അവകാശം നേടിയെടുത്ത വിവരം ആഷിഷ് ചൗദരി അറിയിച്ചത്. ജീവചരിത്രം കൂടാതെ ബില്ലി അര്‍ജന്‍ രചിച്ച ‘താര ദ ടൈഗര്‍’ എന്ന പുസ്തകത്തിൻറ്റെ അവകാശവും ഇവര്‍ നേടിയെടുതത്തു. പുസ്തകത്തിൻറ്റെ ചലച്ചിത്രാവിഷ്‌കാരത്തിലേക്കാണ് ആഷിഷും ദീപയും കടക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
Post Your Comments