ലോക പ്രശസ്തയായ ഹോളിവുഡ് നടിയാണ് ആഞ്‍ജലീന ജോളി. ഇപ്പോഴിതാ വിവാഹ മോചനത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ആഞ്‍ജലീന. വിവാഹ മോചനം നടത്തിയതിന് ശേഷം ജീവിതം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നുവെന്ന് ആഞ്‍ജലീന പറയുന്നു.
ബ്രാഡ്‍പിറ്റുമായി വിവാഹബന്ധം പിരിഞ്ഞതിന് ശേഷം അതിനെ കുറിച്ച് ഇതാദ്യമായാണ് ആഞ്‍ജലീന ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
വിവാഹ മോചനത്തിന് ശേഷം ജീവിതം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. കുടുംബത്തെ സാധാരണ നിലയില്‍ എത്തിക്കാനുള്ള ശ്രമങ്ങളായിരുന്നു. എല്ലാം പഴയതുപോലെ തിരിച്ചുവരുന്നു. മക്കള്‍ക്ക് അച്ഛനുമായി ഇടപെടാൻ വേണ്ടി ബ്രാഡ്‍പിറ്റിന്റെ അടുത്തുതന്നെയാണ് വീട് വെച്ച് താമസിക്കുന്നത്. വോഗിന് നൽകിയ അഭിമുഖത്തിലാണ് ആഞ്ജലീന ജോളി ഇക്കാര്യങ്ങള്‍ പറയുന്നത്.
ഇവരുടെ വിവാഹമോചനം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ബ്രാഡ്‍പിറ്റ്- ആഞ്‍ജലീന ദമ്പതികള്‍ 2016 അവസാനത്തോടെയാണ് പിരിയുന്നത്.ലോസ് ഏഞ്ചലസിനെ തന്റെ സ്ഥിരം താമസ സ്ഥലമാക്കാനുള്ള ബ്രാഡ്‍പിറ്റിന്റെ നിര്‍ബന്ധമാണ് ഇരുവരുയും പിരിച്ചത് എന്നായിരുന്നു വാര്‍ത്തകള്‍.
Post Your Comments