2020 മാർച്ച് മാസത്തിൽ ഈ ലോകം മുഴുവനെയും കീഴ്പ്പെടുത്തികൊണ്ടുള്ള കോവിഡിൻറ്റെ ആഗമനവും തുടർന്ന് പെട്ടെന്നുണ്ടായ ലോക്ക്ഡൗണും ആർക്കും അത്രയും പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല. ഇക്കാലയളവിൽ രണ്ട് മലയാള സിനിമാ സംഘങ്ങൾ വിദേശത്ത് കുടുങ്ങിപോയിരുന്നു; പൃഥ്വിരാജ് നായകനാവുന്ന “ആടുജീവിതവും” അമിത് ചക്കാലക്കൽ നായകനാവുന്ന “ജിബൂട്ടിയും”. കിഴക്കൻ ആഫ്രിക്കയിലെ ജിബൂട്ടി എന്ന രാജ്യത്തായിരുന്നു അതേ പേരിൽ ഒരുങ്ങുന്ന, 75 പേർ ഉൾപ്പെടുന്ന ‘ജിബൂട്ടി’ സിനിമാ സംഘം.
Read Also: ”വലിമൈ” ചിത്രീകരണം ; അജിത്തും സംഘവും സ്പെയിനിലേക്ക്
കേരളത്തിലും ജിബൂട്ടിയിലുമായിരുന്നു ചിത്രീകരണം. ഒരാളുടെ യഥാർത്ഥ ജീവിത കഥയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. റൊമാൻസ്-ഫാമിലി എൻറ്റെർറ്റൈനെർ ആയാണ് ചിത്രം ഒരുങ്ങുന്നത്. ദിലീഷ് പോത്തൻ, ഗ്രിഗറി, അഞ്ജലി നായർ തുടങ്ങിയ വൻ താരനിര വേഷമിടുന്ന ചിത്രമാണ് ജിബൂട്ടി. ശരിക്കും പരീക്ഷണഘട്ടത്തിലൂടെയായിരുന്നു ചിത്രീകരണ വേളയിൽ സിനിമാ സംഘം കടന്നു പോയത്. ലോക്ക്ഡൗൺ നാളുകളിൽ ചിത്രീകരിച്ച ‘ജിബൂട്ടിയുടെ’ കാണാപ്പുറങ്ങൾ നായകൻ അമിത് ചക്കാലക്കൽ ന്യൂസ് 18 മലയാളത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
Read Also: കർഷക സമരം ; സച്ചിൻ തെൻഡുൽക്കറെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്
“കേരളത്തിൽ ലഭിക്കുന്ന തരത്തിലെ നൂതന ചികിത്സാ സംവിധാനങ്ങളുടെ പിന്തുണയൊന്നും ആ സ്ഥലത്തില്ല. ഞങ്ങൾ മാർച്ച് അഞ്ചിന് എത്തി. മാർച്ച് 15ന് എയർപോർട്ടുകൾ അടച്ചു. സിനിമയിൽ അഭിനയിക്കാനുള്ള കുഞ്ഞും അമ്മയും ഉൾപ്പെടെ അതിനോടകം എത്തിച്ചേർന്നു കഴിഞ്ഞിരുന്നു,”- അമിതിൻറ്റെ വാക്കുകൾ ആരംഭിച്ചതിങ്ങനെ.
Read Also: അമ്മയ്ക്കൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ച് നടി മേഘ്ന രാജ്
“ഞങ്ങൾ ഷൂട്ട് ചെയ്ത 200 കിലോമീറ്റർ അകലെയുള്ള സ്ഥലം സർക്കാർ ലോക്ക്ഡൗണിൽ നിന്നും ഒഴിവാക്കി തന്നു. ബാക്കി എല്ലായിടവും ലോക്ക്ഡൗൺ ആയിരുന്നു. ഞങ്ങൾക്കുള്ള ഭക്ഷണവും അവശ്യവസ്തുക്കളും അങ്ങോട്ട് എത്തിച്ചു. ഷൂട്ടിംഗ് തീരാറാകുന്ന വേളയിൽ സെറ്റിൽ ഒരു അപകടം പറ്റി നടുവിടിച്ച് വീണ് ഒരേ കിടപ്പായി.
Read Also: വെബ് സീരീസിന് വേണ്ടി വിജയ് സേതുപതി വാങ്ങിയത് കോടികൾ
നാല് ദിവസം ഒന്നും ചെയ്യാൻ കഴിയാതെ, അനങ്ങാനാവാതെ, കട്ടിലിൽ ഒരു കിടപ്പ് കിടന്നു. നാല് ദിവസം കഴിഞ്ഞതും പതിയെ എഴുന്നേറ്റിരുന്നു. മറ്റുള്ളവർ പിടിച്ചെഴുന്നേൽപ്പിച്ചിരുത്തിയ അവസ്ഥയിലാണ് ബാക്കി ഭാഗങ്ങൾ പൂർത്തിയാക്കിയത്.
Read Also: ചട്ടങ്ങൾ ലംഘിച്ചു ; കങ്കണ റണൗത്തിന്റെ ട്വീറ്റുകൾ വീണ്ടും നീക്കം ചെയ്ത് ട്വിറ്റർ
ഏപ്രിൽ 29ന് ഞങ്ങൾ പ്രധാന സിറ്റിയിൽ എത്തിച്ചേർന്നു. ഞങ്ങൾക്കായി നിർമ്മാതാവ് ഒരു വില്ലാ പ്രൊജക്റ്റ് ഒരുക്കി. അതിനിടയിൽ കോവിഡ് ലക്ഷണങ്ങളായ പനിയും ശരീരവേദനയും പലർക്കും അനുഭവപ്പെടാൻ തുടങ്ങി. പക്ഷെ കോവിഡ് കൂടിക്കൂടി വന്നുകൊണ്ടിരുന്ന സാഹചര്യത്തിൽ വീണപ്പോൾ പോലും ആശുപത്രിയിൽ പോയി എക്സ്-റേ എടുക്കാൻ സാധിച്ചിരുന്നില്ല.
Read Also: കാരുണ്യപ്രവർത്തനങ്ങൾക്ക് ലക്ഷങ്ങൾ സംഭാവന നൽകി മിയ ഖലീഫ
പുറത്ത് നിന്നും ഒരു ഇന്ത്യൻ ഡോക്ടറെ കൊണ്ട് വന്ന് ഞങ്ങൾക്ക് വേണ്ട ചികിത്സാ സൗകര്യമൊരുക്കി. എന്നാൽ ഗൗരവകരമായ തരത്തിൽ കോവിഡ് ആണോ എന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. കോവിഡ് പോസിറ്റീവ് ആയാൽ സർക്കാർ കൂട്ടിക്കൊണ്ടു പോയി ഭാഷ പോലും അറിയാത്ത ഇടങ്ങളിൽ പാർക്കേണ്ടി വരും. മാത്രവുമല്ല, കേരളത്തിൽ കാണുംപോലെയുള്ള നൂതന ആരോഗ്യ സംവിധാനങ്ങൾ ഒന്നും തന്നെ അവിടെയില്ല എന്നും ഞങ്ങൾക്ക് ബോധ്യമായി.
Read Also: അഭയ കേസ് ; ജോമോൻ പുത്തൻപുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നു, സംവിധാനം രാജസേനൻ
പനി പിടിച്ച് ശ്വാസംതടസ്സം വന്നപ്പോൾ ഞാൻ അത് ആവി പിടിച്ച് മാറ്റിയെടുത്തു. ഭാഗ്യത്തിന് ആർക്കും രോഗലക്ഷങ്ങൾ കടുത്തില്ല. ഞങ്ങൾക്ക് മടങ്ങാനുള്ള ഫ്ലൈറ്റ് വരെ നിർമ്മാതാവ് ഏർപ്പാടാക്കി. ജൂൺ അഞ്ചിന് മടങ്ങാൻ അനുമതി ലഭിച്ചു. ഇവിടെ വന്നപ്പോൾ മൂന്ന് പേർ കോവിഡ് പോസിറ്റീവ് ആയിരുന്നു. അവിടെവച്ച് വന്നുപോയത് കോവിഡ് ആണോ എന്ന് കൂടി അറിയില്ല. നാട്ടിൽ വന്നാണ് നടുവിൻറ്റെ എക്സ് റേ എടുത്തത് പോലും.” – അമിത് വിശദമാക്കി.
Post Your Comments