CinemaGeneralMollywoodNEWS

ദുൽഖറിന് സ്റ്റേറ്റ് അവാർഡ് കിട്ടിയപ്പോൾ മമ്മൂട്ടി പറഞ്ഞതിനെക്കുറിച്ച് സിദ്ധിഖിൻ്റെ വെളിപ്പെടുത്തൽ

മമ്മുക്കയ്ക്ക് ഇതേ പ്രായത്തിൽ തന്നെയല്ലേ 'അടിയൊഴുക്കുകൾ' എന്ന സിനിമയിലെ പ്രകടനത്തിന് അംഗീകാരം ലഭിച്ചതെന്ന്

ദുൽഖറിൻ്റെ സിനിമയിലേക്കുള്ള വരവിനെ ഏറെ ആശങ്കയോടെയാണ് കണ്ടതെന്നും തൻ്റെ മകൻ സിനിമയിലേക്ക് വരുന്നതിനേക്കാൾ ടെൻഷൻ ദുൽഖർ വന്നപ്പോഴായിരുന്നുവെന്നും ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കവേ സിദ്ധിഖ് പറയുന്നു

സിദ്ധിഖിൻ്റെ വാക്കുകൾ

“എൻ്റെ മകൻ സിനിമയിലേക്ക് വരുന്നതിനേക്കാൾ ടെൻഷൻ ദുൽഖർ സൽമാൻ സിനിമയിലേക്ക് വരുമ്പോഴായിരുന്നു. ദുൽഖറിനെ ഞാൻ കുഞ്ഞിലെ തൊട്ടേ കാണുന്നതാണ്. മമ്മുക്കയുടെ വീട്ടിൽ ചെല്ലുമ്പോൾ ആരോടും മിണ്ടാതെ ഒതുങ്ങി കൂടുന്ന ദുൽഖർ സിനിമയിൽ നായകനായി വരുമ്പോൾ എന്തായിരിക്കും അവസ്ഥ എന്നോർത്ത് ആശങ്കപ്പെട്ടിട്ടുണ്ട്. മമ്മുക്കയ്ക്കും ഇതേ ടെൻഷൻ തന്നെയായിരുന്നു. പക്ഷേ ‘ഉസ്താദ് ഹോട്ടൽ’ എന്ന സിനിമ അഭിനയിച്ചു കഴിഞ്ഞു ഞാൻ മമ്മുക്കയെ വിളിച്ചു പറഞ്ഞു, അവനെ ഓർത്ത് പേടി വേണ്ട അവൻ മിടുക്കനാണെന്ന്. പിന്നെ ‘ചാർലി’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചപ്പോൾ മമ്മുക്ക പറഞ്ഞത് ഇത്രയും ചെറിയ പ്രായത്തിൽ ഇതൊക്കെ കിട്ടിയാൽ ഒരു നടൻ എന്ന നിലയിൽ അവൻ്റെ വളർച്ച ശരിയാകുമോ? എന്നായിരുന്നു , മമ്മുക്കയ്ക്ക് ഇതേ പ്രായത്തിൽ തന്നെയല്ലേ ‘അടിയൊഴുക്കുകൾ’ എന്ന സിനിമയിലെ പ്രകടനത്തിന് അംഗീകാരം ലഭിച്ചതെന്ന് ഞാൻ അതിനു മറുപടിയായി ഓർമ്മിപ്പിച്ചു”.

shortlink

Related Articles

Post Your Comments


Back to top button