1991-ൽ പുറത്തിറങ്ങിയ കിഴക്കുണരും പക്ഷി എന്ന വേണു നാഗവള്ളി ചിത്രം പരാജയമായത് തന്നെ സിനിമയിൽ നിന്ന് വലിയ ഒരിടവേള എടുക്കാൻ പ്രേരിപ്പിച്ചെന്ന് നടൻ ശങ്കർ. ആ സിനിമ ഒരു വിജയമായിരുന്നേൽ നടനെന്ന നിലയിൽ തൻ്റെ ദിശ മാറിയേനെയെന്നും പക്ഷേ ചിത്രം പരാജയപ്പെട്ടത് തന്നിലെ നടന് വലിയ പ്രശ്നം സൃഷ്ടിച്ചെന്നും താരം പറയുന്നു.1990- നു ശേഷം കുറച്ചു നാൾ അഭിനയത്തിൽ ഗ്യാപ്പിട്ട് നിന്നപ്പോൾ അന്നത്തെ സൂപ്പർ താരമായി മാറിയ സുരേഷ് ഗോപിയെ നായകനാക്കി താൻ ഒരു സിനിമ പ്ലാൻ ചെയ്തിരുന്നുവെന്നും അത് നടക്കാതെ പോയതിൻ്റെ കാരണത്തെക്കുറിച്ചും ശങ്കർ വിശദീകരിക്കുന്നു.
“വേണു നാഗവള്ളി സംവിധാനം ചെയ്ത ‘കിഴക്കുണരും പക്ഷി’ ഒരു വിജയ ചിത്രമായിരുന്നേൽ എന്നിലെ നടന് അത് ഗുണം ചെയ്തേനേ. അത് വിജയിച്ചിരുന്നേൽ ഒരു നടനെന്ന നിലയിൽ എൻ്റെ ദിശമാറിയേനേ. പക്ഷേ അത് സംഭവിച്ചില്ല. അതോടെ സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തു. സിനിമയിൽ അഭിനയിക്കാതിരിക്കുന്ന ആ സമയത്ത് അന്നത്തെ സൂപ്പർ താരങ്ങളിൽ ഒരാളായ സുരേഷ് ഗോപിയെ വച്ച് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. സുരേഷ് ഗോപിക്ക് നല്ല മാർക്കറ്റുള്ള സമയമായിരുന്നു. പക്ഷേ ഞാൻ ആലോചിച്ച കഥ ആ സമയത്ത് ഇറങ്ങിയ മറ്റൊരു സിനിമയിൽ വന്നതുകൊണ്ട് അത് നടക്കാതെ പോയി”. ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കവേ ശങ്കർ പറയുന്നു.
Post Your Comments