അലി അക്ബർ സംവിധാനം ചെയ്യുന്ന സിനിമ ‘1921പുഴ മുതൽ പുഴ വരെ’ വിലക്കിയാൽ ആഷിക്ക് അബുവിന്‍റെ സിനിമ തിയറ്റർ കാണില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ഇന്നലെ നടന്ന സിനിമയുടെ പൂജയുടെ ചടങ്ങിൽ സംസാരിക്കുന്നതിനിടയിലാണ് സന്ദീപ് വാര്യർ ഇക്കാര്യം വ്യക്തമാക്കിയത്.
ആഷിക്ക് അബുവും സംഘവും വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയെ മഹത്വവത്ക്കരിച്ചു കൊണ്ട് സിനിമ എടുക്കുമെന്ന പ്രഖ്യാപനം നടത്തി. ഇതിനെ വെല്ലുവിളിച്ചു കൊണ്ട് അലി അക്ബർ നടത്തിയ സിനിമ പ്രഖ്യാപനം യഥാർത്ഥ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കേരളത്തിലെ ആയിരക്കണക്കിന് യുവാക്കൾക്ക് പ്രേരണയായെന്നും സന്ദീപ് വ്യക്തമാക്കി.
1921ലെ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടെ കഥയെ ആസ്പദമാക്കി ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതിനുതൊട്ടുപിറകെയാണ് അലി അക്ബറും സിനിമ പ്രഖ്യാപിച്ചത്. ഇടത് അനുകൂല കലാകാരന്മാർ ചരിത്രം വളച്ചൊടിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ നിലപാടുകൾക്കനുസരിച്ച് ചരിത്ര സത്യങ്ങളെ വളച്ചൊടിക്കാതെ അവതരിപ്പിക്കാനാണ് ചിത്രമൊരുക്കുന്നതെന്ന് അലി അക്ബർ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മമധർമ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ചു. ഇതുവഴി ജനങ്ങളിൽനിന്ന് സ്വരൂപിച്ച പണമുപയോഗിച്ചാണ് സിനിമ ചിത്രീകരിക്കാൻ അലി അക്ബർ ഒരുങ്ങുന്നത്.
Post Your Comments