
റോയൽ സിനിമാസിൻ്റെ ബാനറിൽ രണ്ടു ചിത്രങ്ങൾക്ക് കൂടി തുടക്കമിട്ടു. മുഹമ്മദ് വടകര, സൽമാൻ പെർഫ്യൂംസ്, ഷെരീഫ് മുണ്ടോൽ എന്നിവർ നിർമ്മിക്കുന്ന രണ്ടു ചിത്രങ്ങളുടെ ആരംഭം കുറിക്കൽ ചടങ്ങ് ഇക്കഴിഞ്ഞ ജനുവരി മുപ്പത് ശനിയാഴ്ച്ച കൊച്ചിയിൽ നടന്നു.
നൂറാ വിത്ത് ലൗ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് റോയൽ സിനിമാസ് നിർമ്മിച്ചത്. സംവിധായകൻ ജോഷിയായിരുന്നു മുഖ്യാതിഥി. തിരക്കഥാകൃത്ത് സി ബി.കെ.തോമസാണ് ആദ്യ ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്.
ശ്യാമ പ്രസാദാണ് ആദ്യ ചിത്രം സംവിധാനം ചെയ്യന്നത്. രണ്ടാമതു ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത് പ്രശസ്ത സംവിധായകനായ ജി.മാർത്താണ്ഡനാണ്. അജയ് വാസുദേവാണ് രണ്ടാമത് ചിത്രത്തിൻ്റെ സംവിധായകൻ.
Post Your Comments