ബിഗ് ബജറ്റ് ചിത്രം കെ.ജി.എഫ് ചാപ്റ്റര്‍ 2 പുറത്തിറങ്ങുന്ന ദിവസമായ ജൂലൈ16ന് ദേശീയ അവധി പ്രഖ്യാപിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആരാധകൻറ്റെ കത്ത്. ചിത്രം റിലീസ് ചെയ്യാന്‍ മാസങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ആരാധകൻ ഈ വിചിത്ര ആവശ്യവുമായി എത്തിയിരിക്കുന്നത്. റോക്കിംഗ് സ്‌റ്റൈല്‍സ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് പ്രധാനമന്ത്രിക്ക് കത്തെത്തിയിരിക്കുന്നത്.
Read Also: സാരിയിൽ അതിസുന്ദരിയായി നടി അതിഥി ; ചിത്രങ്ങൾ
കത്തിൽ പറയുന്നതിങ്ങനെയാണ്; “നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ യാഷിൻറ്റെ കെ.ജി.എഫ് ചാപ്റ്റര്‍ ടു 16/07/2021 വെള്ളിയാഴ്ച റിലീസ് ചെയ്യുന്നു. എല്ലാവരും സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതിനാല്‍, റിലീസ് ദിവസം ദേശീയ അവധി പ്രഖ്യാപിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങളുടെ വികാരം മനസിലാക്കാന്‍ ശ്രമിക്കൂ. ഇത് ഒരു സിനിമ മാത്രമല്ല, വികാരമാണ്”.
Read Also: നടിയെ പിന്തുടർന്ന് അസഭ്യം പറച്ചിൽ ; മദ്യപസംഘം അറസ്റ്റിൽ
പ്രശാന്ത് നീല്‍ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻറ്റെ ആദ്യഭാഗം 2018ലാണ് പുറത്തിറങ്ങുന്നത്. ഒരുപാട് പ്രതീക്ഷകള്‍ നല്‍കി അവസാനിപ്പിച്ച ആദ്യഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കോവിഡ് പശ്ചാത്തലത്തിൽ തിയെറ്ററുകള്‍ തുറക്കാതിരുന്നതും ഷൂട്ടിങ് മുടങ്ങിയതും റിലീസ് നീണ്ടുപോകാൻ കാരണമായി.
Read Also: പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങി ഭാമ ; വൈറലായ ചിത്രത്തിന് പിന്നിൽ !
2020 ഒക്ടോബറില്‍ പുറത്തിറങ്ങാനിരുന്ന ചിത്രമാണ് 2021 ജൂലൈയിൽ റിലീസ് ചെയ്യുന്നത്. രവീണ ടണ്ടന്‍, പ്രകാശ് രാജ്, മാളവിക അവിനാശ് തുടങ്ങിയ വമ്പന്‍ താരനിര രണ്ടാം ഭാഗത്തിലുണ്ട്. ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്.
Leave a Comment