പ്രിയങ്ക ചോപ്രയുടെ ഏറ്റവും പുതിയ ചിത്രമാണ് വൈറ്റ് ടൈഗർ. ഇപ്പോൾ താരം സിനിമയുടെ പ്രചാരണത്തിരക്കിലാണ്. ഓൺലൈനിലൂടെയാണ് പ്രിയങ്ക പരിപാടികളിൽ പങ്കെടുക്കുന്നത്. ഇപ്പോഴിതാ പ്രിയങ്ക പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കറുത്ത വരകൾ പ്രിന്റ് ചെയ്ത വെള്ള മോണോക്രോം ഡ്രസ്സ് ധരിച്ച് തന്റെ പട്ടിക്കുട്ടി ഡയാനയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോയാണിത്. കടുവയുടെ ശരീരത്തിലെ വരകൾ പോലെ ഡിസൈൻ ചെയ്ത ഡ്രസ്സിൽ പ്രിയങ്ക ‘വൈറ്റ് ടൈഗർ’ ലുക്കിലാണ്. ടർട്ടിൽ നെക്കും ഫുൾ സ്ലീവുമാണ് ഈ ഡ്രസ്സിനുളളത്. അമേരിക്കൻ ബ്രാൻഡായ സെന്റ് ജോൺ ആണ് വസ്ത്രം ഒരുക്കിയത്. 2 ലക്ഷം രൂപയാണു വില.ഒരു വെള്ളക്കടുവയും അതിന്റെ കുട്ടിയും എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പങ്കുവെച്ചത്.
https://www.instagram.com/p/CKwnKu5jh1E/?utm_source=ig_web_copy_link
കറുത്ത സ്ട്രാപ്പി ഹീൽസ് ആണ് പെയർ ചെയ്തിരിക്കുന്നത്. പ്രിയങ്കയുടെ വസ്ത്രത്തിന്റെ അതേ ഡിസൈനലുള്ള തുണികൊണ്ടാണ് ഡയാനയുടെ ബെൽറ്റ് ജാക്കറ്റ് ഒരുക്കിയത്.
Post Your Comments