പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. നിരവധി മലയാള സിനിമകളിൽ അഭിനയിച്ച താരം മലയാളി പ്രേക്ഷകർക്കും പ്രിയങ്കരിയാണ്. മേഘ്നയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ പ്രിയമാണ്. മേഘ്ന സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുള്ള എല്ലാ ചിത്രങ്ങളും ശ്രദ്ധേയമാകാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് വൈറലാകുന്നത്.
അച്ഛൻ സുന്ദര്‍ രാജിന് ജന്മദിനാശംസകള് നേരുകയാണ് മേഘ്ന. പ്രിയപ്പെട്ട അപ്പാ, ഞാൻ ആശ്രയിക്കുന്ന ചുമലുകളാണ് നിങ്ങളെന്ന് എന്ന് ആണ് ജന്മദിനത്തില് എനിക്ക് ലോകത്തോട് പറയാനുള്ളത്. നിങ്ങളുടെ കുഞ്ഞ് എപ്പോഴും. നിങ്ങളെ സ്നേഹിക്കുന്നുവെന്നും അച്ഛൻ സുന്ദര്‍ രാജിന് ആശംസയുമായി മേഘ്ന രാജ് കുറിക്കുന്നു.
ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.മേഘ്ന രാജിന്റെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അകാല വിയോഗം എല്ലാവരെയും ഞെട്ടിച്ചിരുന്നു. മേഘ്ന രാജിനും ചിരഞ്ജീവി സര്ജയ്ക്കും അടുത്തിടയിൽ മകൻ ജനിച്ചിരുന്നു. കുഞ്ഞിന്റെ വിശേഷങ്ങൾ മേഘ്ന പങ്കുവെക്കാറുണ്ട്.
Post Your Comments