മാളവിക മോഹനനെതിരെ സമൂഹമാധ്യമങ്ങളിൽ വീണ്ടും ട്രോളുകൾ. മാസ്റ്ററിലെ നടിയുടെ അഭിനയത്തെ വിമർശിച്ചാണ് കൂടുതലും ട്രോളുകൾ. എന്നാൽ ഇപ്പോഴിതാ ട്രോളുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മാളവിക. നടിയെ വിമർശിച്ചുകൊണ്ട് വന്ന ട്രോളുകൾ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയാണ് മാളവിക.
‘എന്റെ തന്നെ ട്രോളുകൾ കുറച്ച് താമസിച്ചാണ് കാണുവാൻ കഴിഞ്ഞത്. രസകരം തന്നെ. ഇതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കുറച്ച് ട്രോളുകള്‍ നിങ്ങൾക്കായും പങ്കുവയ്ക്കുന്നു.’–മാളവിക കുറിച്ചു.
പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം ‘ഹീറോ’യാണ് മാളവിക അഭിനയിക്കാൻ പോകുന്ന ചിത്രം
Post Your Comments