സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ നായികാ നായകന്മാരാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മ്യാവു’. ഇപ്പോഴിതാ ദുബായിൽ ചിത്രീകരണം നടന്നിരുന്ന സിനിമയ്ക്ക് പാക്കപ്പ് പറഞ്ഞിരിക്കുകയാണ്. എന്നാൽ ഇത്തവണ പാക്കപ്പ് പറയാൻ തനിക്കു പകരം മറ്റൊരാളെയായിരുന്നു സംവിധായകൻ ലാൽജോസ് നിയോഗിച്ചത്. സിനിമയുടെ പേരുപോലെ തന്നെ ഒരു പൂച്ച ക്ലാപ്പ്ബോർഡിന്റെ ഇടയിലൂടെ തലയിട്ട് കരയുന്ന വിഡിയോ പോസ്റ്റ് ചെയ്താണ് ഷൂട്ട് തീര്‍ന്ന വിവരം ലാൽജോസ് അറിയിച്ചത്.
50 ദിവസം നീണ്ടുനിന്ന ഷെഡ്യൂളാണ് കഴിഞ്ഞ ദിവസം പൂർത്തിയാക്കിയത്. സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മൂന്നു ബാലതാരങ്ങളും ഗൾഫിലെ നാടക, ഷോർട് ഫിലിം മേഖലയിലെ ഏതാനും പുതുമുഖങ്ങളും സിനിമയുടെ ഭാഗമാണ്.
ചിത്രത്തിന്റെ തിരക്കഥ ഡോ: ഇക്ബാല്‍ കുറ്റിപ്പുറം.
സുഹൈൽ കോയ ഗാനരചനയും ജസ്റ്റിൻ വർഗീസ് സംഗീതവും അജ്മൽ ബാബു ഛായാഗ്രണവും നിർവഹിക്കുന്നു.
Post Your Comments