കര്‍ഷക സമരത്തെ പിന്തുണയുമായെത്തിയ പ്രശസ്ത ഹോളിവുഡ് ഗായിക റിഹാനയ്ക്കെതിരെ കങ്കണ റണാവത്ത്. കഴിഞ്ഞ ദിവസമാണ് റിഹാന കർഷകരെ പിന്തുണച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് സിഎന്‍എന്‍ തയ്യാറാക്കിയ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് റിഹാന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്തുകൊണ്ടാണ് ഇതേപ്പറ്റി സംസാരിക്കുന്നില്ലെന്നും റിഹാന ചോദിക്കുന്നു.
”ആരും ഇതെക്കുറിച്ച് സംസാരിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ കര്‍ഷകരല്ല തീവ്രവാദികളാണ്. ഇവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നു, അതുവഴി മുറിപ്പെട്ട ദുര്‍ബലമായ രാജ്യത്തെ ചൈനയ്ക്ക് കീഴടക്കുകയും ചൈനീസ് കോളനിയുണ്ടാക്കുകയും ചെയ്യാം. അമേരിക്കയെപ്പോലെ റിഹാന കുറിച്ചു.
എന്നാൽ റിഹാനയുടെ ട്വിറ്റെറിനെതിരെ കടുത്ത പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് കങ്കണ. രഹാനയെ വിഡ്ഢി എന്ന് വിളിച്ചുകൊണ്ടാണ് കങ്കണയുടെ ട്വിറ്റ് ആരംഭിക്കുന്നത്. ”ഇരിക്കൂ വിഡ്ഢീ, ഞങ്ങള്‍ നിങ്ങള്‍ ഡമ്മികളെപ്പോലെ രാജ്യത്തെ വില്‍ക്കുന്നില്ല”- കങ്കണ കുറിച്ചു.
Post Your Comments