
സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷിന്റെ പുതിയ സിനിമ പ്രഖ്യപിച്ചു. ഗഗനചാരി എന്ന് പേരിട്ടിരിക്കുന്ന ചിത്രം അരുണ്‍ ചന്ദ് ആണ് സംവിധാനം ചെയ്യുന്നത്. ശിവ സായ്യുമായി ചേര്‍ന്ന് സംവിധായകൻ അരുണ്‍ ചന്ദ്ര സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നു. അനാര്‍ക്കലി മരിക്കാര്‍ ആണ് ചിത്രത്തിലെ നായിക.
അജു വര്‍ഗീസ്, ഗണേഷ് കുമാർ തുടങ്ങിയവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങി. മുത്തുഗൗ എന്ന സിനിമയിലൂടെയാണ് ഗോകുല്‍ സുരേഷ് മലയാള സിനിമയിൽ നായകനായെത്തുന്നത്.
Post Your Comments