കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയ നടൻ കൊച്ചിൻ ഹനീഫയുടെ ഓർമ്മ ദിവസം. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ നിരവധി താരങ്ങളാണ് അദ്ദേഹത്തെ ഓർമ്മിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്. ഇപ്പോഴിതാ 29 വർഷം മുമ്പ് കൊച്ചി ഹനീഫ നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
1992–ൽ ഖത്തറിലെത്തിയ കൊച്ചിൻ ഹനീഫയുടെ ഒരു അഭിമുഖമാണ് ഇത്. ”മലയാളസിനിമയുടെ വസന്തകാലമാണ് ഇപ്പോൾ നടക്കുന്നതെന്ന് കൊച്ചിൻ ഹനീഫ പറയുന്നു. മലയാളത്തിൽ മമ്മൂട്ടിയും മോഹൻലാലും സർഗപ്രതിഭകളാണ്. രണ്ട് കണ്ണുകളാണെന്ന് തന്നെ പറയാം. യുവതാരങ്ങളായ സിദ്ദീഖ്, ജഗദീഷ്, മുകേഷ്, സൈനുദ്ദീന്‍, ജയറാം എന്നിവര്‍ അപാര കഴിവുകളുള്ളവരാണ്. ഇനിയും ഇത്തരത്തിലുള്ള താരങ്ങള്‍ മലയാളത്തില്‍ പിറവിയെടുക്കും. കൊച്ചിന്‍ ഹനീഫ പറഞ്ഞു. മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാളത്തില്‍ നായികാകഥാപാത്രങ്ങള്‍ കുറവാണെന്നും ആകെക്കൂടി ഉര്‍വ്വശിയെ കൊണ്ട് തൃപ്തിപ്പെടുകയാണെന്നും കൊച്ചിന്‍ ഹനീഫ അഭിമുഖത്തിൽ പറയുന്നു”.
വിഡിയോ കാസറ്റുകളുടെ വരവ് തിയറ്ററുകളെ ബാധിക്കുമെന്നും സിനിമയുടെ ഒരു ശതമാനം നഷ്ടമാകുമെന്നും കൊച്ചിന്‍ ഹനീഫ അഭിപ്രായപ്പെടുന്നു. അഭിനേതാവായും ഛായാഗ്രഹകനായും പ്രശസ്തനായ ഏ.വി.എം ഉണ്ണിയാണ് അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തത്.
Post Your Comments