ബോളിവുഡ് പ്രേഷകരുടെ പ്രിയപ്പെട്ട യുവ നടിയാണ് ആലിയ ഭട്ട്. ഇപ്പോഴിതാ തന്റെ സിനിമാ തിരക്കിനിടയിലും ആരാധകരുമായി സംസാരിക്കാൻ സാമ്യം കണ്ടെത്തിയിരിക്കുകയാണ് ആലിയ. ആരാധകരുടെ എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകുകയും തന്റെ ഇഷ്ടങ്ങളെക്കുറിച്ചു തുറന്നു പറയുകയും ചെയ്യുകയാണ് ആലിയ. ട്രൂ ഓർ ഫാൾസ്’ ഗെയിമിലൂടെയാണ് ഇത്തവണ ആലിയ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്തത്.
ഷോപ്പിങ് ഇഷ്ടമാണോയെന്ന ചോദ്യത്തിന് ആലിയ അല്ലെന്ന് തീർത്ത് പറഞ്ഞു. ”ഷോപ്പിങ് എനിക്ക് ഇഷ്ടമല്ല. നിങ്ങളൊരു കടയിൽ എന്നെ കൂട്ടിക്കൊണ്ടുപോവുകയാണെങ്കിൽ ഞാൻ കൺഫ്യൂഷനിലായി പെട്ടെന്ന് പുറത്തേക്ക് വരും. പക്ഷേ ഓൺലൈൻ ഷോപ്പിങ് എന്നിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.”എല്ലാം ഉപേക്ഷിച്ച് ഒറ്റയ്ക്ക് യാത്ര പോകാൻ ഇഷ്ടമാണോ എന്ന ചോദ്യത്തിന് ‘അതെ’ എന്നു മറുപടി നൽകിയ ആലിയ, പക്ഷേ ഒറ്റയ്ക്ക് യാത്ര പോകാൻ ഇഷടമല്ലെന്നും വ്യക്തമാക്കി. ആലിയ പ്രഭാത ഭക്ഷണം മുടക്കാറുണ്ടോയെന്നായിരുന്നു മറ്റൊരു ചോദ്യം. ഇതിനു ഫാൾസ് എന്നു മറുപടി കൊടുത്ത ആലിയ തനിക്ക് വിശപ്പില്ലെങ്കിൽ പോലും പ്രഭാത ഭക്ഷണം മുടക്കാറില്ലെന്ന് പറഞ്ഞു.
https://www.instagram.com/p/CKyKO0DBRVd/?utm_source=ig_web_copy_link
പൊട്ടാറ്റോയും ചോക്ലേറ്റും ആലിയയ്ക്ക് ഇഷ്ടമാണോയെന്നായിരുന്നു ഒരാൾ ചോദിച്ചത്. തികച്ചും അത് ശരിയാണെന്നായിരുന്നു ആലിയ പറഞ്ഞത്. ആലു പൊറോട്ടയും ചോക്ലേറ്റും തന്റെ ഇഷ്ട ഭക്ഷണമാണെന്നും ആലിയ വെളിപ്പെടുത്തി. മാത്രമല്ല, വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും മറ്റൊന്നും അതുപോലെ വരില്ലെന്നും ആലിയ പറഞ്ഞു. പാചകം ചെയ്യാൻ ഇഷ്ടമാണോയെന്ന ചോദ്യത്തിന് ഇല്ലെന്നും, കഴിക്കാൻ മാത്രമാണ് തനിക്ക് ഇഷ്ടമെന്നും ആലിയ വെളിപ്പെടുത്തി.എല്ലാ ദിവസവും വർക്ക്ഔട്ട് ചെയ്യാൻ ആഗ്രഹമുണ്ടെന്നും പക്ഷേ ചെയ്യാറില്ലെന്നും ആലിയ വ്യക്തമാക്കി.
Post Your Comments