GeneralLatest NewsMollywoodMovie GossipsNEWSSocial Media

സ്വാസിക വിവാഹിതയാകുന്നു ? വാർത്തയോട് പ്രതികരിച്ച് താരം

പത്തുവർഷത്തെ പരിചയവും സൗഹൃദവുമുള്ള വ്യക്തിയാണ് ബദ്‌രിനാഥെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സ്വാസിക

നടനും എഴുത്തുകാരനുമായ ബദ്‌രിനാഥുമായി പ്രണയത്തിലാണെന്ന വാർത്ത അടിസ്ഥാനഹരിതമെന്ന് നടി സ്വാസിക. പത്തുവർഷത്തെ പരിചയവും സൗഹൃദവുമുള്ള വ്യക്തിയാണ് ബദ്‌രിനാഥെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സ്വാസിക മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

‘ഞാനും ബദ്‌രിനാഥും ഒരുമിച്ചൊരു വെബ് സീരിസ് ഷൂട്ട് ചെയ്തിരുന്നു. ഫെബ്രുവരി 14ന് അതിന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്യും. അതിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് എടുത്തൊരു ചിത്രമാണത്. ആ ഫോട്ടോയ്ക്ക് അങ്ങനെയൊരു അടിക്കുറിപ്പ് നൽകാനും കാരണമുണ്ട്. ഞങ്ങൾ തമ്മിൽ വർഷങ്ങളായുള്ള സൗഹൃദമുണ്ട്’.

‘സിനിമാകമ്പനി മുതൽ ഒരുമിച്ച് പ്രവർത്തിക്കുന്നതാണ്. ജീവിതത്തിലെ എല്ലാക്കാര്യങ്ങളും കണ്ടറിഞ്ഞ ആളാണ്. ആ പ്രാധാന്യം ഉള്ളതു കൊണ്ടാണ് അങ്ങനെ എഴുതിയത്. വെബ്സീരിസിന്റെ ടെലികാസ്റ്റ് അടുത്തതുകൊണ്ടാണ് ഇപ്പോൾ ഈ ചിത്രം പങ്കുവച്ചത്.’–സ്വാസിക പറയുന്നു.

ഇൻസ്റ്റഗ്രാമിലൂടെയാണ് സ്വാസിക ബദ്രിനാഥ് കൃഷ്ണനായുള്ള ചിത്രം പങ്കുവെച്ചത്. എന്നാൽ അടിക്കുറിപ്പ് വായിച്ച് പലരും നടി വിവാഹം ചെയ്യാൻ പോകുന്നുവെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്വാസിക വിശദീകരണവുമായി എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button