ഗ്രേസും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിയാണ് ശോഭന. മലയാള സിനിമയിൽ അത്രയൊന്നും സജീവമല്ലാതിരുന്നിട്ടും മലയാളി പ്രേക്ഷകർക്ക് ശോഭനയോടുളള ഇഷ്ടം കുറയുന്നില്ല.
നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ എത്തിയത്. അവിടെയും തന്റെ പാഷനായ നൃത്തത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. എന്നാൽ ഇത്തവണ ശോഭന വ്യത്യസ്തമായ ഒരു വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.
ഒരു പാചക വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
‘ വളരെ സാധാരണമായ ഒരു ബ്രേക്ക് ഫാസ്റ്റ് വിഭവമാണെങ്കിലും അതു ചെയ്തത് ഞാനാണെങ്കിൽ അഭിനന്ദനീയമാണ്…’ എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാചകം, അത് ഇഷ്ടമുള്ളത് കുക്ക് ചെയ്യുക എന്നതു തന്നെയാണ്… നമുക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കുന്നവരോട് നന്ദി പറയാം…’ – ശോഭന കുറിച്ചു.
https://www.instagram.com/p/CKoZnNOAjvY/?utm_source=ig_web_copy_link
മുട്ട ചിക്കുന്നതിന്റെ വീഡിയോയാണ് ശോഭന പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്രൈയിങ് പാനിൽ വെളുത്തുള്ളി, മുട്ട, ക്രീം, ചീസ്, ഒലിവ് ഓയിൽ എന്നിവ ചേർത്ത് തയ്യാറാക്കാവുന്ന ഒരു സിമ്പിൾ വിഭവമാണ് ഇത്.
Post Your Comments