
താൻ ഒരു ബിജെപി അനുഭാവിയാണെന്നു തുറന്നു പറഞ്ഞു കുടുംബ പ്രേക്ഷകരുടെ പ്രിയതാരം വിവേക് ഗോപൻ. പാർട്ടി പറഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ തയ്യാറാണെന്ന് വിവേക് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്നും വിവേക് പറഞ്ഞു.
‘ഞാനൊരു ബിജെപി അനുഭാവിയാണ്. മത്സരിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും മത്സരിക്കും. മത്സരിച്ച് ജയിച്ച് കഴിഞ്ഞാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ഉള്ളില്‍ തോന്നുന്നുണ്ട്’, വിവേക് ഗോപന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി വിവേക് ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.
Post Your Comments