
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സണ്ണി ലിയോൺ. താരവും കുടുംബവും കേരളത്തിൽ അവധി ആഘോഷിക്കാനെത്തിയ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇപ്പോൾ സണ്ണി ലിയോൺ തന്നെ പങ്കുവെച്ച ചില ചിത്രങ്ങളും വീഡിയോകളുമാണ് വൈറലാകുന്നത്. പൂവാർ ദ്വീപിൽ നീന്തിത്തുടിക്കുന്ന ചിത്രങ്ങൾ നടി സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.
https://www.instagram.com/p/CKiYVKSj00S/?utm_source=ig_web_copy_link
ജനുവരി 21ന് സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് താരം കേരളത്തിലെത്തിയത്. ഭർത്താവിനും കുട്ടികൾക്കുമൊപ്പമാണ് ഈ കേരള യാത്ര. ഭർത്താവ് ഡാനിയേൽ വെബർ, മക്കളായ നിഷ, അഷർ, നോവ എന്നിവരും ഒപ്പമുണ്ട്. തലസ്ഥാനത്തെ സ്വകാര്യ റിസോർട്ടിലാണ് സണ്ണി ലിയോണിന് താമസം ഒരുക്കിയിരിക്കുന്നത്.
Post Your Comments