
കരിയറിൽ തന്നെ വിസ്മയിപ്പിച്ച ഏറ്റവും നല്ല അനുഭവം പങ്കു വെയ്ക്കുകയാണ് ഗായിക കെ.എസ് ചിത്ര. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗായിക മനസ്സ് തുറന്നത് . ഒരിക്കല്‍ സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരാള്‍ പൊടുന്നനെ തൻറ്റെ കാലിലേക്ക് വീണെന്നും അയാള്‍ ജീവിച്ചിരിക്കാന്‍ കാരണം താനാണെന്ന് പറഞ്ഞുവെന്നാണ് മലയാളത്തിൻറ്റെ വാനമ്പാടി പങ്കുവച്ചത്.
ചിത്രയുടെ വാക്കുകളിങ്ങനെ
“ആത്മഹത്യ ചെയ്യാന്‍ ഉറപ്പിച്ച് കയറിനു മുന്നില്‍ നില്‍ക്കുമ്പോഴാണത്രേ അടുത്ത വീട്ടിലെ റേഡിയോയില്‍ നിന്ന് അയാള്‍ ‘ഒവ്വൊരു പൂക്കളുമേ’ എന്ന ഗാനം കേട്ടത്. അത് അയാളെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ചുവെന്നാണ് പറയുന്നത്. ഇത്തരം അനുഭവങ്ങളെല്ലാം അത്ഭുതത്തോടെയാണ് കേട്ടിട്ടുള്ളത്.
Post Your Comments