BollywoodGeneralLatest NewsMovie GossipsNEWSSocial Media

വസ്ത്രങ്ങൾ പ്രിയങ്കയ്ക്ക് നൽകിയ ഉഗ്രൻ പണികൾ ; അനുഭവം പങ്കുവെച്ച് താരം

വസ്ത്രം പൂർണ്ണമായും അഴിഞ്ഞ് വീഴാതിരിക്കാൻ കൈകൊണ്ട് ബാലൻസ് ചെയ്യുകയായിരുന്നു, പ്രിയങ്ക

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ പ്രിയങ്ക പങ്കുവെച്ച ഒരു അനുഭവ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. വസ്ത്രധാരണത്തിൽ വളരെ ശ്രദ്ധ പുലർത്തുന്ന താരമാണ് പ്രിയങ്ക. പല അവാർഡ് വേദികളിലും പ്രിയങ്ക അണിഞ്ഞെത്തുന്ന വസ്ത്രങ്ങൾ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. പ്രിയങ്കയെ സുന്ദരിയാക്കുന്ന ഈ വസ്ത്രങ്ങൾ തന്നെ താരത്തിന് നൽകിയ ഉഗ്രൻ പണികളും നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള അനുഭവം പങ്കുവെക്കുകയാണ് പ്രിയങ്ക ഇപ്പോൾ.

കാൻ ഫെസ്റ്റിവലിൽ വെച്ച് തന്റെ വസ്ത്രത്തിന്റെ സിബ്ബ് കേടായി പോയ മറക്കാനാവാത്ത സംഭവമാണ് പ്രിയങ്ക പങ്കുവെച്ചത് ന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വെളിപ്പെടുത്തിയത്.

റെഡ് കാർപെറ്റിൽ എത്തുന്നതിന് തൊട്ട് മുൻപ് നടി അണിഞ്ഞിരുന്ന വസ്ത്രത്തിന്റ സിബ്ബ് പൊട്ടിപോകുകയായിരുന്നു. ഇത് വെറും അഞ്ച് മിനിറ്റ് കൊണ്ട് ടീം അംഗങ്ങൾ പരിഹരിക്കുകയായിരുന്നുവെന്നും പ്രിയങ്ക കുറിപ്പിൽ പറയുന്നു. ”പുറമേക്ക് സന്തോഷവതിയായി തോന്നിയേക്കാം, പക്ഷേ ഉള്ളിൽ ഞാൻ അങ്ങേയറ്റം അസ്വസ്ഥയായിരുന്നു.

കാനിലെ റെഡ് കാർപെറ്റിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് താൻ അണിഞ്ഞിരുന്ന റോബെർട്ടോ കവാലിയുടെ വിന്റേജ് വസ്ത്രത്തിന്റെ സിബ്ബ് പൊട്ടിപ്പോയി.   ഒടുവിൽ എന്റെ മികച്ച ടീം വേദിയിലേക്കുള്ള പോകും വഴി അഞ്ചുമിനിറ്റ് കൊണ്ട് കാോറിൽ വച്ച് തുന്നിച്ചേർക്കുകയായിരുന്നെന്ന് പ്രിയങ്ക കുറിച്ചു”.

ഇതുപോലെയൊരു അനുഭവം മിസ് വേൾഡ് മത്സരത്തിനിടയിലും മെറ്റ് ഗാലയിലും സംഭവിച്ചിട്ടുണ്ടെന്നും പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മിസ് വേൾഡ് മത്സരത്തിനിടയിലും അത്തരം ഒരു അനുഭവം ഉണ്ടായി. എന്നാൽ പ്രിയങ്ക വസ്ത്രം പൂർണ്ണമായും അഴിഞ്ഞ് വീഴാതിരിക്കാൻ കൈകൊണ്ട് ബാലൻസ് ചെയ്യുകയായിരുന്നു. കൈ കൂപ്പി എത്തുന്ന പ്രിയങ്കയുടെ ചിത്രത്തിൽ നിന്ന് അത് വ്യക്തമാണ്.

മെറ്റ് ഗാലയിൽ പ്രിയങ്കയുടെ വസ്ത്രം ഇറുകി പോയാണ് പ്രശ്നം സൃഷ്ടിച്ചത്. വസ്ത്രത്തിലെ കച്ച പ്രിയങ്കയെ ശ്വാസം മുട്ടിച്ചിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button