മലയാളത്തിന്റെ പ്രിയ സംവിധായകനാണ് ബാലചന്ദ്ര മേനോന്. കുതിച്ചുയരുന്ന ഇന്ധനവിലയെക്കുറിച്ച് ട്രോളുമായി എത്തിയിരിക്കുകയാണ് താരം. 1968ല്‍ പെട്രോളടിച്ചതിന്റെയും 2021ല്‍ പെട്രോളടിച്ചതിന്റെയും ബില്ലുകള്‍ തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ട്രോൾ പോസ്റ്റ്.
നമ്മള് പുരോഗമിക്കുന്നില്ല എന്ന് ആരാണ് നിങ്ങളോടു പറഞ്ഞത്? സെഞ്ച്വറി ഉടന്‍’ എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.68 ല്‍ ഒരു ലിറ്റര്‍ പെട്രോളിന് 72 പൈസയായിരുന്നു വിലയെങ്കില്‍ 2021ല്‍ എത്തുമ്ബോള്‍ ഒരു ലിറ്ററിന്റെവില 88 രൂപയിലേക്ക് എത്തിയിരിക്കുകയാണെന്ന് ഓർമ്മിപ്പിക്കുകയാണ് അദ്ദേഹം. ബാലചന്ദ്രമേനോന്റെ ഈ ട്രോളിനെതിരെ പ്രതികരിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
read also:കരിയറിൽ തന്നെ വിസ്മയിപ്പിച്ച അനുഭവം പങ്കു വെച്ച് ഗായിക കെ.എസ് ചിത്ര
‘എല്ലാം ആപേക്ഷികമാണെ’ന്നും ‘അന്നത്തെ ചിലവില്‍ ഇപ്പോള്‍ സിനിമയെടുക്കാന്‍ സാധിക്കുമോ’ എന്നാണ് ഇക്കൂട്ടത്തില്‍ ചിലര്‍ ചോദിക്കുന്നത്. അതേസമയം മറ്റ് ചിലരാകട്ടെ, ‘ഹലോ ഇഡി? പേര് ബാലചന്ദ്രമേനോന്’ എന്ന മട്ടിലുള്ള രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെയായി ഇടുന്നത്.
Post Your Comments