
മലയാളം ബിഗ് ബോസ് സീസണ്‍ 3 യുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പരിപാടിയുടെ പുതിയ പ്രോമോ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ദി ഷോ മസ്റ്റ് ഗോ ഓണ്‍’ എന്ന ടാഗ് ലൈനാണ് പ്രോമോ വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്. ഫെബ്രുവരി പകുതിയോടെ സംപ്രേക്ഷണം ആരംഭിക്കും. മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണത്തെയും അവതാരകൻ. ബിഗ് ബോസ് സീസണ്‍ 3 ആരംഭിക്കുന്ന വിവരം മോഹന്‍ലാല്‍ കഴിഞ്ഞ മാസം ആരാധകരെ അറിയിച്ചിരുന്നു.
ആരൊക്കെയാണ് ഇത്തവണ മത്സരാര്‍ത്ഥികളായി എത്തുക എന്നതിനെകുറിച്ചുള്ള വിവരങ്ങളൊന്നും പ്രോമോ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ക്വാറൻറ്റീൻ കഴിഞ്ഞതിന് ശേഷം മാത്രമേ ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കുകയുള്ളൂ. കഴിഞ്ഞ മാസം അവസാനിച്ച തമിഴ് ബിഗ്‌ബോസ് സീസണ്‍ 4 നടന്നിരുന്ന ചെന്നൈയില്‍ തന്നെയാണ് മലയാളം ബിഗ് ബോസ് സീസണ്‍ 3-ക്ക് വേണ്ടിയുള്ള വേദിയൊരുങ്ങുന്നത്. മലയാളം ബിഗ് ബോസ് സീസണ്‍ 2 നടന്നതും ചെന്നൈയില്‍ വച്ചുതന്നെയായിരുന്നു.
Post Your Comments