അനുഭൂതി കശ്യപ് ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ചിത്രത്തില്‍ ആയുഷ്മാന്‍ ഖുറാന രാകുല്‍ പ്രീത് സിംഗ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. ജംഗ്ലീ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ‘ഡോക്ടര്‍ ജി’ എന്നാണ് പേര്.
സുമിത് സക്സേന, വിശാല്‍ വാഗ്, സൗരഭ് ഭാരത് എന്നിവര്‍ക്കൊപ്പം അനുഭൂതി കശ്യപും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രമുഖ ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിന്റെ സഹോദരിയായ അനുഭൂതി കശ്യപ് അനുരാഗ് ചിത്രങ്ങളുടെ സഹസംവിധായിക ആയാണ് സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
പിന്നീട് മര്‍ജാനി എന്ന ഹ്രസ്വചിത്രം ഒരുക്കി. ഡാര്‍ക് കോമഡി മിനി സിരീസ് ആയ ‘അഫ്സോസ്’ സംവിധാനം ചെയ്തു.
https://www.instagram.com/p/CJH7fgwpAnT/?utm_source=ig_web_copy_link
Post Your Comments