
മലയാള സിനിമയിലെ താര സംഘടനയായ അമ്മയ്ക്ക് കൊച്ചിയിൽ ആസ്ഥാന മന്ദിരം ഒരുങ്ങുന്നു. ഫെബ്രുവരി ആറിന് കെട്ടിടം ഉദ്ഘാടനം ചെയ്യും. കലൂര്‍ ദേശാഭിമാനി റോഡിലുള്ള മൂന്ന് നിലകളുള്ള ആസ്ഥാന ഓഫീസ് ഉദ്ഘാടനം മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് നിര്‍വ്വഹിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന ചടങ്ങില്‍ നൂറു പേര്‍ക്ക് മാത്രമാകും പ്രവേശനം.
2020 ഒക്ടോബറിൽ കെട്ടിടത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് ഭീതിയിലാണ് ചടങ്ങ് ഫെബ്രുവരിയിലേക്ക് മാറ്റിവെച്ചത്.
Post Your Comments