ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന് വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് “ലാല്‍ സിംഗ് ഛദ്ദ”. എന്നാല്‍ ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പ് വലിയ ഒരു തീരുമാനത്തിലേക്ക് കടന്നിരിക്കുകയാണ് ആമിര്‍. “ലാല്‍ സിംഗ് ഛദ്ദ”യുടെ റിലീസിന് ശേഷം മാത്രമേ ഇനി ഫോണ്‍ ഉപയോഗിക്കുകയുള്ളൂ എന്നാണ് ആമിറിൻറ്റെ തീരുമാനം. എന്താണ് താരത്തെ ഇത്രയും കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നോ…
Read Also: താര സംഘടനയ്ക്ക് കൊച്ചിയില്‍ ആസ്ഥാന മന്ദിരം; ഉദ്ഘാടനത്തിനു മമ്മൂട്ടിയും മോഹന്‍ലാലും
ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ 15 മിനിട്ട് പോലും ഫോണ്‍ ഉപയോഗിക്കാതെ ഇരിക്കുവാന് സാധിക്കുന്നില്ലെന്നും, തൻറ്റെ ജോലിയില്‍ തടസം സൃഷ്ടിക്കാതെയിരിക്കാനാണ് ഫോണ്‍ ഉപയോഗം താത്കാലികമായി നിര്ത്തിവയ്ക്കുന്നതെന്നുമാണ് ആമിര്‍ വെളിപ്പെടുത്തിയത്.
കോവിഡിന് ശേഷം ആമിര്‍ ഏറെ പ്രതീക്ഷയോടെയാണ് “ലാല്‍ സിംഗ് ഛദ്ദ”യുടെ റിലീസിനെ കാണുന്നത്. 2021 ക്രിസ്തുമസ് കാലത്തോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരീന കപൂറും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ വേഷമിടുന്നുണ്ട്.
Post Your Comments