ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ദി പ്രീസ്റ്റ്’. ഫെബ്രുവരി നാലിന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം കഴിഞ്ഞദിവസമാണ് തീയ്യതി മാറ്റിയെന്ന വിവരം അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഇപ്പോഴിതാ വീണ്ടും ചിത്രത്തിന്റെ റിലീസ് തീയതിയുമായി ബന്ധപ്പെട്ട പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് പ്രീസ്റ്റ് അണിയറക്കാർ.
ചിത്രത്തിന്‍റെ റിലീസ് തീയതി ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കുമെന്ന് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുകയാണ്.കൊവിഡ് ഇടവേളയ്ക്കുശേഷം മലയാളത്തില്‍ നിന്നുള്ള ആദ്യ ബിഗ് ബജറ്റ് റിലീസ് ആവേണ്ടിയിരുന്ന ‘ദി പ്രീസ്റ്റ്’ നിര്‍മ്മാതാക്കളുടെ തീരുമാനപ്രകാരം മാറ്റിയെന്നാണ് വിവരം.
https://www.facebook.com/jofin.tchacko.5/posts/10219202772649311
സെക്കന്‍ഡ് ഷോ ഇല്ലാതെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് വേണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. കൊവിഡ് ഇടവേളയ്ക്കുശേഷം തിയറ്ററുകള്‍ തുറന്നത് നിബന്ധനകള്‍ക്കു വിധേയമായിട്ടായിരുന്നു.
Post Your Comments