GeneralLatest NewsNEWSTV Shows

ഇനി തെറി പറയാന്‍ വയ്യാ ഇവന്മാരെ, ജനങ്ങളെ ഊളകള്‍ ആക്കുന്നതിന് ഒരു പരിധി ഇല്ലേ അനൂപ് ജോണേ? സ്റ്റാര്‍ മാജികിന് പൊങ്കാല

റേറ്റിങ്ങിന് വേണ്ടി ഇത്രക്ക് ചീപ്പ് പരുപാടി കാണിക്കാന്‍ പാടില്ല ഒറിജിനല്‍ ആയി കെട്ടുവാണേല്‍ പെരുത്ത് സന്തോഷം.

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരിപാടിയാണ് സ്റ്റാര്‍ മാജിക്. ലക്ഷ്മി നക്ഷത്ര അവതാരകയായി എത്തുന്ന ഈ ഷോ താരങ്ങളുടെ ഒരു ഗെയിം ഷോ ആയതിനാൽ പ്രേക്ഷകരും നിരവധിയാണ്. ഈ പരിപാടിയുടെ പുതിയ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അനുവും തങ്കച്ചനും മോതിരം കൈമാറുന്നതാണ് വീഡിയോ ശ്രദ്ധ നേടാൻ കാരണം.

തങ്കച്ചനും അനുവും പ്രണയത്തിലാണോയെന്ന തരത്തിലുള്ള ചർച്ചകൾ മുൻപും സജീവമായിരുന്നു. എന്നാൽ ഇരുവരും ഇത് പരിപാടിയുടെ ഭാഗമാണെന്നു വ്യക്തമാക്കിയിരുന്നു. തന്റെ കുടുംബത്തില്‍ താന്‍ മാത്രമേ അവിവാഹിതനായുള്ളൂവെന്നും അമ്മയുടെ വലിയ ആഗ്രഹമായിരുന്നു തന്റെ വിവാഹമെന്നുമായിരുന്നു അടുത്തിടെ തങ്കച്ചന്‍ പറഞ്ഞിരുന്നു. മൂത്ത സഹോദരനെപ്പോലെയാണ് തങ്കുവെന്നായിരുന്നു അനു പറഞ്ഞത്. എന്നാൽ ഇരുവരുടെയും വിവാഹചടങ്ങിനെപോലെ ഒരുക്കിയ പ്രമോ ഇപ്പോൾ വിമർശനങ്ങൾ നേരിടുകയാണ്.

read also:മദ്യപിക്കാന്‍ പാടില്ലാതിരുന്നിട്ടും ഷോ കഴിഞ്ഞ ശേഷം മദ്യപിച്ചതും കോവിഡും വില്ലനായി; വൃക്കയ്ക്കും രോഗബാധയേറ്റു

”ഇനി തെറി പറയാന്‍ വയ്യാ ഇവന്മാരെ. ജനങ്ങളെ ഊളകള്‍ ആക്കുന്നതിന് ഒരു പരിധി ഇല്ലേ അനുപ് ജോണേ? പച്ച മലയാളത്തില്‍ തോന്നിവാസം എന്ന് തന്നെ പറയാം. ചാനല്‍ റേറ്റിങ്ങിന് വേണ്ടി ഒരാളെയും ഇങ്ങനെ വിഡ്ഡി വേഷം കെട്ടിക്കരുത്. ഒരു പ്രോഗ്രാമിന്റെ നിലവാരം ഇങ്ങനെ അധഃപതിച്ചല്ലോ.പഴയ കോമഡി ഒക്കെ എവിടെ. കഷ്ടം. പ്രേക്ഷകരെ മണ്ടനാക്കാന്‍, കല്യാണം മോതിരമാറ്റം ഇതൊക്കെ ഒരു പവിത്രത ഉള്ള ചടങ്ങായെന്നായിരുന്നു.” എന്നിങ്ങനെയുള്ള വിമര്ശങ്ങളാണ് ഉയരുന്നത്.

ഇപ്പോ ചാട്ട അടിക്ക് പകരം ടാസ്ക് അല്ലേ. ചിലപ്പോ ഇവര്‍ക്ക് കിട്ടിയ ടാസ്ക് ആകും ഇത്…!ഇനി പറ്റില്ല ഒന്നെങ്കില്‍ അവര്‍ റിയല്‍ ആയി കെട്ടണം അല്ലെങ്കില്‍ ആ പാവം തങ്കച്ചന്‍ ചേട്ടനെ റേറ്റിംഗിന് ആയി ഉപയോഗിക്കരുത് ഇത് ഉടായിപ്പാണെങ്കില്‍ ഇതില്‍ പരം നാണം കേട്ട പരുപാടി ഇല്ല ഇല്ലെങ്കില്‍ ഇല്ലന്നെ ഉള്ളു അത്രയ്ക്ക് ഇഷ്ട പ്രോഗ്രാമും അനു/തങ്കച്ചന്‍ഇതെന്താ ഇങ്ങനെയെന്നായിരുന്നു ചിലരുടെ ചോദ്യം.

ഇതൊക്ക വെറും കുട്ടിക്കളിയാണോ… Star magic ഇഷ്ടം ആണ് സ്ഥിരം പ്രേഷകനാണ്. പക്ഷെ ഇതൊന്നും സപ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ല,, കളിയായിട്ട് പോലും.ഫ്ലവഴ്സിനോടും സ്റ്റര്‍മാജിക്കിനോടും ഇതുവരെ ഒരു വെറുപ്പും ഇല്ല. ഇതുപോലുള്ള ചളികള്‍ കാണിച്ചു വെറുപ്പിക്കരുത്. ഈ പരിപാടിക്കുവേണ്ടി തങ്കുവിന്‍്റെ വിവാഹം നിങ്ങള്‍ മുടക്കുന്നതാനോ എങ്കില്‍ തങ്കു ഫാന്‍സ് വെറുതെ ഇരിക്കില്ല പറഞേക്കാം … ഓരോ ഉടായിപ്പായിട്ട് വന്നോളും. റേറ്റിങ്ങിന് വേണ്ടി ഇത്രക്ക് ചീപ്പ് പരുപാടി കാണിക്കാന്‍ പാടില്ല ഒറിജിനല്‍ ആയി കെട്ടുവാണേല്‍ പെരുത്ത് സന്തോഷം… ഇതിപ്പോ തങ്കൂനെ അപമാനിക്കുകയാണ്.. ഇങ്ങനെ ആ മനുഷ്യനെ വിഡ്ഢിവേഷം കെട്ടിക്കരുത്. എന്നെല്ലാമാണ് ആരാധകരുടെ കമന്റുകൾ

shortlink

Related Articles

Post Your Comments


Back to top button