ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തുന്നവരാണ് നടിമാർ. പ്രത്യേകിച്ച് ബോളിവുഡ് നടിമാർ. തങ്ങളുടെ വർക്ക് ഔട്ട് വിഡിയോകളും ഭക്ഷണ ക്രമീകരണങ്ങളും പ്രേഷകരോടും താരങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സോനം കപൂർ തന്റെ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് പരിചയപ്പെടുത്തുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ബ്രേക്ക്ഫാസ്റ്റ് സ്മൂത്തി എന്ന ക്യാപ്ഷനോടെയാണ് സോനം സ്മൂത്തി കുടിക്കുന്നതിന്റെ ചിത്രം തൻറെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്. ചോക്ലേറ്റ് സ്മൂത്തിയിലെ ചേരുവകൾ എന്തെല്ലാമാണെന്നും സോനം കുറിച്ചിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റ്, കൊക്കോ പൗഡർ, ഇൻസ്റ്റന്റ് കോഫി, ആൽമണ്ട് മിൽക്ക് എന്നിവ കൊണ്ടാണ് സോനത്തിന്റെ ഹെൽത്തി സ്മൂത്തി തയ്യാറാക്കിയിരിക്കുന്നത്.എന്തായാലും നിമിഷനേരംകൊണ്ടാണ് ചിത്രം വൈറലായി മാറിയത്.
Post Your Comments