ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രജനികാന്തിന്റെ ചിത്രമാണ് അണ്ണാത്തെ. കൊവിഡ് മൂലം ചിത്രീകരണം മുടങ്ങിയിരുന്ന സിനിമ വീണ്ടും പുനരാരംഭിക്കാൻ പോകുന്നുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംവിധായകൻ സിരുത്തൈ ശിവ രജനികാന്തിനെ സന്ദർശിച്ചിരുന്നു.
ചെന്നൈയിലെ വസതിയില്‍ എത്തിയാണ് സിരുത്തൈ ശിവ രജനികാന്തിനെ സന്ദർശിച്ചത്.
രജനികാന്ത് വീട്ടില്‍ വിശ്രമത്തിലാണ് ഇപ്പോൾ. മെയ് മാസത്തില്‍ സിനിമ ചിത്രീകരണം പുനരാരംഭിക്കാൻ തീരുമാനിച്ചതായാണ് സൂചന. നവംബറില്‍ ദീപാവലി റിലീസ് മുന്നില്‍ക്കണ്ടുകൊണ്ടാണ് തീരുമാനം. ഖുശ്ബു, കീര്‍ത്തി സുരേഷ്, മീന തുടങ്ങി ഒട്ടേറെ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
Post Your Comments