GeneralLatest NewsNEWSTV Shows

മദ്യപിക്കാന്‍ പാടില്ലാതിരുന്നിട്ടും ഷോ കഴിഞ്ഞ ശേഷം മദ്യപിച്ചതും കോവിഡും വില്ലനായി; വൃക്കയ്ക്കും രോഗബാധയേറ്റു

ഒരു സ്റ്റേജ് ഷോ പങ്കെടുത്ത് തിരിച്ചു വന്നതിനു ശേഷമാണ് സോമദാസിന് കൊവിഡ് ബാധിക്കുന്നത്.

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ജനപ്രീതി നേടിയ ഗായകൻ സോമദാസിന്റെ അപ്രതീക്ഷിത മരണവാർത്തയുടെ വേദനയിലാണ് കലാ ലോകം. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്ഥിയായും എത്തിയ സോമദാസിന്റെ അവസാന നാളുകള്‍ അതീവ ദയനീയമായിരുന്നു.

കൊവിഡ് ബാധയെ തുടര്‍ന്നാണ് സോമദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തുക ആയിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായി എങ്കിലും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

read also:നിന്നെ കോവിഡ് ബാധിച്ചത് ഞങ്ങളെ കരയിച്ചു, ഓരോ ദിവസവും കൂടുതല്‍ സ്‌നേഹിക്കുകയാണ്; കുഞ്ഞ് ചീരു എത്തിയിട്ട് നൂറു ദിനങ്ങള്‍

അടുത്തിടെ ഒരു സ്റ്റേജ് ഷോ പങ്കെടുത്ത് തിരിച്ചു വന്നതിനു ശേഷമാണ് സോമദാസിന് കൊവിഡ് ബാധിക്കുന്നത്. കരൾ രോഗത്തെ തുടർന്ന് മദ്യപിക്കാന്‍ പാടില്ലാതിരുന്ന സോമദാസ്‌ ഷോ കഴിഞ്ഞ ശേഷം മദ്യപിച്ചതാണ് നില കൂടുതൽ വഷളാക്കിയതെന്നും ആരോപണമുണ്ട്. മദ്യപിക്കരുത് എന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും മദ്യപിച്ചത് ലിവറിന്റെ ആരോഗ്യത്തെ ബാധിച്ചതായും സോമദാസുമായി അടുത്തവൃത്തങ്ങള്‍ പ്രതികരിച്ചു.

നാല് കുഞ്ഞുങ്ങള്‍ ആണ് സോമദസിനുള്ളത്. ബിഗ് ബോസ് ഷോയിൽ പങ്കെടുത്ത സമയം കുടുംബ ജീവിതത്തെക്കുറിച്ചു തുറന്നു പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു. ആദ്യ ഭാര്യ വിമർശനവുമായി എത്തിയതും വാർത്തകളിൽ നിറഞ്ഞിരുന്നു. മക്കള്‍ക്ക് വേണ്ടി സോമദാസ് ഷോയിൽ ആലപിച്ച കണ്ണാന കണ്ണേ എന്ന് തുടങ്ങുന്ന ഗാനം ഇന്നും ആരാധകരുടെ മനസ്സിൽ നിലനിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button