
സൗത്ത് ഇന്ത്യൻ സിനിമയിലെ ഒരുവിധപ്പെട്ട ഹിറ്റ് നായികമാരുടെ നായകനായി നിരവധി സിനിമകൾ ചെയ്ത മോഹൻലാൽ തനിക്കൊപ്പം അഭിനയിച്ച ഏറ്റവും മികച്ച രണ്ടു നടിമാരെക്കുറിച്ചു തുറന്നു സംസാരിക്കുകയാണ്. തനിക്കൊപ്പം അൻപത്തിനാല് സിനിമകളിൽ അഭിനയിച്ച ശോഭനയും എട്ടു സിനിമകളിൽ അഭിനയിച്ച മഞ്ജു വാര്യരെയും മുൻ നിർത്തിയായിരുന്നു മോഹൻലാലിൻറെ മറുപടി.
“ശോഭന എനിക്കൊപ്പം അൻപത്തിനാലോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, മഞ്ജു വാര്യർ ഏഴോ എട്ടോ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് . ഇവരിൽ ആര് മികച്ചതെന്ന് പറയാൻ പ്രയാസമാകും, എന്നിരുന്നാലും എക്സ്പീരിയന്സിന്റെ പുറത്ത് ശോഭന ആയിരിക്കും ഞാൻ തെരഞ്ഞെടുക്കുക. മഞ്ജുവിന് ശോഭനയോളം കഥാപാത്രങ്ങളും സിനിമയും ഇനിയും കിട്ടാനിരിക്കുന്നതേയുള്ളൂ. ഇപ്പോൾ പല സിനിമകളിലൂടെയും മഞ്ജു വാര്യർ തന്റെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അത് കൊണ്ട് ഇന്ത്യയിലെ തന്നെ മികച്ച നടിമാരിൽ ഏറ്റവും മുൻപന്തിയിൽ മഞ്ജു വാര്യർ ഇനിയും ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രഥമ നിരയിൽ വന്നേക്കാം”. മോഹൻലാൽ പറയുന്നു.
തേന്മാവിൻ കൊമ്പത്ത്, വെള്ളാനകളുടെ നാട്, മിന്നാരം, ആര്യൻ, പക്ഷേ, പവിത്രം തുടങ്ങിയ നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ മോഹൻലാൽ മമ്മൂട്ടി ടീം ജോഡികളായി അഭിനയിച്ചിട്ടുണ്ട്. ആറാം തമ്പുരാൻ, കന്മദം തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലാണ് മോഹൻലാൽ മഞ്ജു കോമ്പിനേഷൻ ഒന്നിച്ചത്.
Post Your Comments