തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. രജിനികാന്ത് നായകനായ യന്തിരൻ എന്ന സിനിമയുടെ കഥ മേഷ്ടിച്ചതാണെന്ന കേസിലാണ് ചെന്നൈ എഗ്മോർ മജിസ്ട്രേറ്റ് കോടതിയുടെ നടപടി.
തന്റെ കഥയായ ജിഗൂബയാണ് യന്തിരനാക്കിയതെന്ന് കാട്ടി എഴുത്തുകാരൻ അരൂർ തമിഴ്നാടൻ നൽകിയ കേസിലാണ് ശങ്കർ തുടർച്ചയായി കോടതിയിൽ ഹാജരാകാതെയിരുന്നത്.
1996 ൽ ആണ് അറൂറിന്റെ കഥ പുറത്തിറങ്ങിയത്. 2010 ലാണ് യന്തിരൻ സിനിമ പുറത്തിറങ്ങിയത്. അന്ന് കൊടുത്ത കേസിൽ പത്തുവര്‍ഷമായിട്ടും ശങ്കര്‍ കോടതിയിൽ ഹാജരാകാതിരുന്നതോടെയാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 2018 ൽ സിനിമയുടെ രണ്ടാം ഭാഗവും വന്നിരുന്നു. രജനികാന്ത് ഐശ്വര്യ റായ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ യന്തിരൻ ഗംഭീര വിജയമാണ് കൈവരിച്ചത്.
Post Your Comments