GeneralLatest NewsMollywoodNEWSTollywood

നിന്നെ കോവിഡ് ബാധിച്ചത് ഞങ്ങളെ കരയിച്ചു, ഓരോ ദിവസവും കൂടുതല്‍ സ്‌നേഹിക്കുകയാണ്; കുഞ്ഞ് ചീരു എത്തിയിട്ട് നൂറു ദിനങ്ങള്‍

ചിരഞ്ജീവി സർജയുടെ ഫാന്‍ പേജിലൂടെയാണ് വിഡിയോ എത്തിയത്

മലയാളത്തിന്റെ പ്രിയതാരം മേഘ്‌ന രാജിന് കുഞ്ഞ് പിറന്നിട്ട് മൂന്ന് മാസം പിന്നിട്ടിരിക്കുകയാണ്. നൂറു ദിവസം പൂര്‍ത്തിയാക്കിയ കുഞ്ഞ് ചീരുവിന് ആശംസയുമായി ഒരു ആരാധിക പങ്കുവച്ച പോസ്റ്റ് വൈറൽ ആകുന്നു. നടി മേഘ്‌ന തന്നെയാണ് രസകരമായ വിഡിയോ പങ്കുവെച്ചത്.

അകാലത്തിൽ വിടപറഞ്ഞ ചിരഞ്ജീവി സര്‍ജയുടെ വേദനയിൽ കഴിഞ്ഞിരുന്ന മേഘ്‌നയ്ക്കും കുടുംബത്തിനും സന്തോഷവുമായാണ് കുഞ്ഞു ചീരുവിന്റെ ജനനം. എന്നാൽ കുഞ്ഞിന് കോവിഡ് ബാധിച്ചതോടെ കുടുംബം പ്രാർത്ഥനയിൽ ആയിരുന്നു. ഇപ്പോഴിതാ പൂർണ്ണ ആരോഗ്യവാനായി ഇരിക്കുന്ന കുഞ്ഞിനു ആശംസ അറിയിക്കുകയാണ് ഒരു ആരാധിക.

read also:കോവിഡ് വാക്സിൻ സ്വീകരിച്ച അനുഭവം പങ്കുവെച്ച് നടൻ ജേക്കബ് ഗ്രിഗറി ; കമന്റുമായി നസ്രിയ

ചിരഞ്ജീവി സർജയുടെ ഫാന്‍ പേജിലൂടെയാണ് വിഡിയോ എത്തിയത്. നൂറാം ദിവസത്തിലെ സ്‌പെഷ്യല്‍ വിഡിയോ ആണെന്നാണ് കുട്ടി പറയുന്നത്. ഈ നൂറു ദിനങ്ങള്‍ ഞങ്ങള്‍ക്ക് വളരെ അമൂല്യമാണ്. നിന്നെ കോവിഡ് ബാധിച്ചത് ഞങ്ങളെ കരയിച്ചു. എപ്പോഴും ഞങ്ങളെ സന്തോഷിപ്പിച്ചു. ഓരോ ദിവസവും കൂടുതല്‍ നിന്നെ സ്‌നേഹിക്കുകയാണ്. നീ ആണ് ഏറ്റവും മികച്ചത്. ഹാപ്പി 100 ഡേയ്‌സ്- എന്നാണ് വിഡിയോയില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button