CinemaGeneralMollywoodNEWS

അമിത വേഗത്തിലെത്തിയ ട്രെയിന് മുന്നിൽ നിന്ന് മമ്മുക്ക എന്നെ അത്ഭുതകരമായി രക്ഷപ്പെടുത്തി

കൊല്ലം -കൊട്ടാരക്കര- ചെങ്കോട്ട റൂട്ടിൽ ഓടുന്ന ട്രെയിന് മുന്നിലായിരുന്നു എന്നെയും കൊണ്ടുള്ള മമ്മുക്കയുടെ സാഹസിക പ്രകടനം

മമ്മൂട്ടിയുമായുള്ള വേറിട്ട സിനിമാ ചിത്രീകരണത്തെക്കുറിച്ച് മനസ്സ് തുറന്നു ജയറാം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘അർഥം’ എന്ന സിനിമയിലെ ഒരു അനുഭവം പങ്കുവച്ചു കൊണ്ടാണ് ഒരു അഭിമുഖത്തിൽ സിനിമയിൽ ഒരിക്കലും തനിക്ക് മറക്കാൻ കഴിയാത്ത ഒരു അപൂർവ അനുഭവത്തെക്കുറിച്ചു ജയറാം മനസ്സ് തുറന്നത്.

“സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന അർത്ഥം എന്ന സിനിമയിലെ ഒരു രംഗം ഒരിക്കലും മറക്കാൻ കഴിയില്ല. എന്റെ കഥാപാത്രം റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ വരുമ്പോൾ അവിടെ നിന്നു എന്നെ മമ്മുക്കയുടെ കഥാപാത്രം രക്ഷപ്പെടുത്തി മാറ്റുന്നതാണ് ഷൂട്ട്‌ ചെയ്യേണ്ടത്. കൊല്ലം -കൊട്ടാരക്കര- ചെങ്കോട്ട റൂട്ടിൽ ഓടുന്ന ട്രെയിന് മുന്നിലായിരുന്നു എന്നെയും കൊണ്ടുള്ള മമ്മുക്കയുടെ സാഹസിക പ്രകടനം. വളരെ റിസ്ക് എടുത്തു ചിത്രീകരിച്ച രംഗമാണത്. ആ സീൻ ചെയ്യും മുൻപ് മമ്മുക്ക വല്ലാതെ ടെൻഷനായി. രാത്രിയായതിനാൽ ട്രെയിന്റെ മുന്നിലെ ലൈറ്റ് മാത്രമേ വ്യക്തമായി തെളിയൂ. ട്രെയിൻ കാണാൻ പറ്റില്ല എന്നതിനാൽ തന്നെ അത്ര റിസ്‌ക്കിൽ ചെയ്ത സീനായിരുന്നു അത്. ട്രെയിന് മുന്നിൽ ചാടാൻ നിൽക്കുന്ന എന്നെ പിടിച്ചു മാറ്റാൻ റെഡിയായി നിൽക്കുന്ന മമ്മുക്കയുടെ കൈകൾ വിറയ്ക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എന്തായാലും ട്രെയിൻ അടുത്തെത്തിയപ്പോൾ തന്നെ മമ്മുക്ക എന്നെ കറക്ട് ടൈമിങ്ങിൽ പിടിച്ചു മാറ്റി. അതിനു ശേഷം മമ്മുക്ക കൊച്ചു കുട്ടികളെ പോലെ മാറി നിന്ന് കരയുന്നതാണ് ഞാൻ കണ്ടത് . പുറമെ പരുക്കനാണെങ്കിലും ഉള്ളിൽ കൊച്ചു കുട്ടിയുടേത് പോലെയുള്ള മനസ്സാണ് മമ്മുക്കയ്‌ക്കെന്നു അന്നാണ് എനിക്ക് മനസ്സിലായത്”.

shortlink

Related Articles

Post Your Comments


Back to top button