CinemaGeneralMollywoodNEWS

നിന്റെ ഡേറ്റ് ഇല്ലെങ്കിൽ ഞാൻ ആ സിനിമ മാറ്റിവയ്ക്കും: പ്രിയദർശൻ പറഞ്ഞതിനെക്കുറിച്ച് മുകേഷ്

നിനക്ക് ഇപ്പോൾ ഡേറ്റ് ഇല്ലെങ്കിൽ നമുക്ക് ഈ സിനിമ മാറ്റിവയ്ക്കാം കാരണം നിന്നെ മനസ്സിൽ കണ്ട് കൊണ്ടാണ് അതിലെ ഹ്യൂമർ സീനുകൾ എഴുതിയിരിക്കുന്നത്

പ്രിയദർശന്റെയും സിദ്ധിഖ് ലാലിന്റെയും സിനിമകൾ നായക നടനെന്ന നിലയിൽ മുകേഷിന് വലിയ ഒരു ഇമേജ് നൽകിയിട്ടുണ്ട്. സൂപ്പർ താരങ്ങളുടെ കാലത്ത് അത് പോലെ താരമൂല്യം സൂക്ഷിച്ചു കൊണ്ട് തിളങ്ങി നിന്ന മുകേഷ് ‘കാക്കകുയിൽ’ എന്ന പ്രിയദർശൻ സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചപ്പോഴുണ്ടായ ഒരു അനുഭവത്തെക്കുറിച്ചു തുറന്നു സംസാരിക്കുകയാണ്. ഒരു നടനെന്ന നിലയിൽ വലിയ അഭിമാനം തോന്നുന്ന മുഹൂർത്തങ്ങളാണ് അത്തരം സന്ദർഭങ്ങളെന്നും ഒരു ടിവി ചാനൽ അഭിമുഖത്തിൽ സംസാരിക്കവെ മുകേഷ് പറയുന്നു.

“എനിക്ക് മികച്ച സിനിമകൾ നല്കിയിട്ടുളളവരാണ് പ്രിയദർശനും സിദ്ധിഖ് ലാലും എന്നിൽ നിന്ന് എന്ത് കിട്ടുമെന്ന് അവർക്കും അറിയാം. അവർ എന്നോട് എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലാകും. കാക്കക്കുയിൽ എന്ന സിനിമയുടെ ഡേറ്റ് ചോദിച്ചപ്പോൾ പ്രിയദർശൻ പറഞ്ഞത് “എനിക്ക് നിന്റെ നാൽപ്പത് ദിവസത്തെ ഒരു ഡേറ്റ് വേണം. ഇതിൽ നിനക്ക് മോഹൻലാലുമായി കോമ്പിനേഷൻ സീനുകൾ ഒരുപാടുണ്ടാകും. നിനക്ക് ഇപ്പോൾ ഡേറ്റ് ഇല്ലെങ്കിൽ നമുക്ക് ഈ സിനിമ മാറ്റിവയ്ക്കാം കാരണം നിന്നെ മനസ്സിൽ കണ്ട് കൊണ്ടാണ് അതിലെ ഹ്യൂമർ സീനുകൾ എഴുതിയിരിക്കുന്നത്. മറ്റൊരാളെവെച്ച് ഒരിക്കലും എനിക്ക് ആ കഥാപാത്രം ചിന്തിക്കാൻ കഴിയില്ല. അങ്ങനെ ഒരു സംവിധായകൻ പറയുമ്പോൾ ഒരു നടനെന്ന നിലയിൽ അത് വലിയ സന്തോഷം നൽകും”.

 

 

shortlink

Related Articles

Post Your Comments


Back to top button