മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ നാഥുറാം ഗോഡ്സെയെ അനുകൂലിച്ച് കങ്കണ റണാവത്ത്. ചരിത്രം വളച്ചൊടിച്ചതാണെന്നും എല്ലാ കഥകള്‍ക്ക് പിന്നിലും സത്യത്തിന്റെ നമ്മൾ കാണാത്ത വശമുണ്ട്. ചിലർ കഥ പറയുമ്പോൾ അത് മറച്ചു വെക്കുമെന്നും കങ്കണ പറയുന്നു. തന്റെ ട്വിറ്റർ പോസ്റ്റിലൂടെയാണ് കങ്കണ ഇക്കാര്യം തുറന്നടിച്ചത്. കുറിപ്പിനൊപ്പം ഗോഡ്സെയുടെ ചിത്രങ്ങളും കങ്കണ പങ്കുവെച്ചിരുന്നു.
‘എല്ലാ കഥകള്‍ക്കും മൂന്ന് വശങ്ങളുണ്ട്. എന്റെയും, നിങ്ങളുടെയും, പിന്നെ സത്യത്തിന്റെയും. കഥ പറയുന്നവർ ചിലപ്പോള്‍ എല്ലാം തുറന്ന് പറഞ്ഞെന്നുവരാം, ചിലതെല്ലാം മറച്ചുവെക്കുകയും ചെയ്യാം. അതുകൊണ്ടാണ് നമ്മുടെ ചരിത്ര പാഠപുസ്തകങ്ങള്‍ ഒന്നിനും കൊള്ളാത്തത്. അതിൽ അനാവശ്യ വിശദീകരണങ്ങൾ മാത്രമാണ്.’ കങ്കണ പറയുന്നു.
Post Your Comments