
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുകോണും റൺവീർ സിങ്ങും. ആറ് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹം ചെയ്തത്. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹം ചെയ്യാനുള്ള കരണത്തെക്കുറിച്ചും തുറന്നു പറയുകയാണ് ദീപിക. ബർക്ക ദത്തുമായുള്ള അഭിമുഖത്തിലായിരുന്നു ദീപിക വിവാഹത്തെ കുറിച്ച് സംസാരിച്ചത്.
തനിക്ക് വിഷാദ രോഗം ബാധിച്ച സമയത്ത് എന്നും ഒപ്പമുണ്ടായിരുന്നയാളാണ് റൺവീർ എന്ന് ദീപിക നേരത്തേയും ദീപിക പറഞ്ഞിട്ടുണ്ട്. പ്രണയത്തിലായിരിക്കുന്ന കാലത്ത് തന്നെ ബോളിവുഡിലെ ഏറ്റവും വലിയ നടി എന്ന നിലയിലല്ല റൺവീർ സിങ് കണ്ടിരുന്നത്. തന്റെ വിജയത്തിൽ അദ്ദേഹം എന്നും ഒപ്പം നിന്നു. തന്നേക്കാൾ വലിയ സ്റ്റാറാണ് ദീപിക എന്നത് റൺവീർ സിങ്ങും അംഗീകരിച്ചിരുന്നു. ബോളിവുഡിൽ റൺവീറിനേക്കാൾ പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു ദീപിക.
ഈ വിടവുകളൊന്നും തങ്ങളുടെ ബന്ധത്തെ ബാധിച്ചില്ല. റൺവീർ ഇതെല്ലാം അംഗീകരിക്കുന്നയാളായിരുന്നുവെന്ന് ദീപിക പറയുന്നു. ഇതുകൊണ്ടാണ് താൻ അദ്ദേഹത്തെ വിവാഹം ചെയ്തത്. അദ്ദേഹത്തെക്കാൾ പ്രതിഫലം വാങ്ങുന്നു എന്ന കാര്യവും റൺവീർ ബഹുമാനിച്ചിരുന്നു. ഏറെ തിരക്കുള്ള സമയത്തുപോലും റൺവീർ അതിനോടെല്ലാം പൊരുത്തപ്പെട്ടു. അഭിനയത്തിരക്കുകൾ കാരണം വീട്ടിൽ പോലും വരാൻ സമയമില്ലാത്ത കാലം തനിക്കുണ്ടായിരുന്നു. കൂടുതൽ പണം സമ്പാദിച്ചു. എന്നാൽ അതൊന്നും ഞങ്ങളുടെ ബന്ധത്തെ ഒരു തരത്തിലും ബാധിച്ചില്ല.
ഈ ഗുണം എല്ലാവരിലും ഉണ്ടാകില്ല, ഇതാണ് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതെന്ന് ദീപിക അഭിമുഖത്തിൽ പറയുന്നു. പറയുന്നത്.
Post Your Comments