GeneralLatest NewsMollywoodNEWSSocial MediaTV ShowsVideos

ശരണ്യയെ കണ്ണെഴുതി, അണിയിച്ചൊരുക്കി അമ്മ ; വൈറലായി വീഡിയോ

അമ്പലത്തിൽ പോവാൻ ശരണ്യയെ ഒരുക്കി അമ്മ

ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് ശരണ്യ ശശിധരൻ. ബ്രെയിൻ ട്യൂമർ ബാധിച്ച് ശസ്ത്രക്രിയകൾക്ക്‌ വിധേയായ ശരണ്യയുടെ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. നടി സീമ ജി. നായരും ജീവകാരുണ്യ പ്രവർത്തകരുടെയും സഹായത്തോടെ ജീവിതം തിരിച്ചു പിടിച്ച ശരണ്യ ഇപ്പോൾ സോഷ്യൽ മീഡിയകളിലും മറ്റുമായി സജീവമാണ്.

വളരെയടുത്താണ് ശരണ്യ യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇപ്പോഴിതാ അമ്പലത്തിൽ പോകാൻ തയ്യാറെടുക്കുന്ന ശരണ്യക്ക് കണ്ണെഴുതി കൊടുക്കുന്ന അമ്മയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കണ്ണ് എഴുതി തരണമെന്ന് ശരണ്യ പറയുമ്പോൾ തനിക്ക് ഇത്രയൊക്കെയോ എഴുതാൻ അറിയുള്ളു എന്ന് അമ്മ മറുപടി പറയുന്നു. ശരണ്യയുടെ കൊഞ്ചലുകളും അമ്മയുടെ കരുതലും നിറഞ്ഞ വിഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. . ‘അവള്‍ വളരെ നന്നായി പഠിക്കുമായിരുന്നു. നല്ലൊരു സര്‍ക്കാര്‍ജോലിയൊക്കെ നേടി കുടുംബമായി ജീവിക്കുമെന്നാണ് കരുതിയത്. കലാകാരിയാകുമെന്ന് കരുതിയതേയില്ല. എല്ലാം നിമിത്തമാണ്. കലാപരമായി പാരമ്പര്യമേതും ഇല്ലാത്ത കുടുംബമാണ് ഞങ്ങളുടേത്. പക്ഷേ അവള്‍ക്കൊരു പ്രതിസന്ധി വന്നപ്പോള്‍ പിന്തുണയേറിയത് മകള്‍ കലാകാരിയായതു കൊണ്ടാണ്-‘ അമ്മ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button