ഏവരെയും ഞെട്ടിച്ച വാർത്തയായിരുന്നു പ്രശസ്‍ത ഗായകനും ബിഗ് ബോസ് മലയാളം സീസണ്‍ 2 ലെ മത്സരാർത്ഥിയുമായിരുന്ന സോമദാസിന്‍റെ വേർപാട്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളെജില്‍ വെച്ച് വെളുപ്പിനെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
ഇപ്പോഴിതാ അവതാരകയും മുൻ ബിഗ്‌ബോസ് താരവും നടിയുമായ ആര്യ സോമദാസിന്റെ വേർപാടിൽ അനുശോചനം അറിയിച്ചുകൊണ്ട് എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സോമദാസിനെ അവസാനമായി കണ്ട അനുഭവം പങ്കുവെക്കുകയാണ് ആര്യ.
ആര്യയുടെ വാക്കുകൾ
വിശ്വസിക്കാനാവുന്നില്ല! ദിവസങ്ങള്‍ക്കു മുന്‍പ് ‘സ്റ്റാര്‍ട്ട് മ്യൂസിക്കി’ന്‍റെ അവസാന എപ്പിസോഡ് ചിത്രീകരണം നമ്മള്‍ വലിയ സന്തോഷത്തോടെയാണ് പൂര്‍ത്തിയാക്കിയത്. ആ എപ്പിസോഡ് ഞാന്‍ എങ്ങനെ കാണും എന്‍റെ പൊന്നു സോമൂ.. അത്രയും നിഷ്‍കളങ്കതയുള്ള ഒരു ആത്മാവ് ആയിരുന്നു.
ബിഗ് ബോസ് ഹൗസില്‍ ആയിരിക്കെ ഞങ്ങള്‍ക്കും ഞങ്ങളുടെ മക്കള്‍ക്കുംവേണ്ടി പാടിയ മനോഹര ഗാനങ്ങള്‍ക്കൊക്കെയും നന്ദി. ഞങ്ങള്‍ക്ക് തടയാനാവാതിരുന്ന നിഷ്കളങ്കമായ ആ പുഞ്ചിരികള്‍ക്കൊക്കെയും നന്ദി. എവിടെയായിരുന്നാലും സമാധാനത്തോടെയിരിക്കട്ടെ പ്രിയപ്പെട്ടവനെ.’കണ്ണാനകണ്ണേ’ എന്ന ആ പാട്ട് ഒരു ഹൃദയവേദനയോടെ അല്ലാതെ ഇനി കേട്ടിരിക്കാനാവില്ല.
ഷൂട്ടിംഗ് ഷ്ളോറില്‍ വച്ച് അവസാനം കണ്ടപ്പോള്‍ എന്നോട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു: “ആര്യ കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരിപാടി ഒക്കെ പാളി അല്ലെ.. ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അടിച്ചുപൊളിക്കാൻ”. നമ്മുടെ പദ്ധതികള്‍ക്കായി ഇനിയും കാത്തിരിക്കണമെന്ന് തോന്നുന്നു സോമൂ. ഒരു ദിവസം നിങ്ങളുടെ അടുത്തേക്ക് എത്തുന്നതുവരെ സമാധാനത്തോടെയിരിക്കൂ.. ആര്യ കുറിച്ചു.
https://www.instagram.com/p/CKsa-gysORk/?utm_source=ig_web_copy_link
Post Your Comments