CinemaGeneralMollywoodNEWS

ആ രണ്ടു നടന്മാരുടെ അഭാവമാണ് എന്റെ ഏറ്റവും വലിയ നഷ്ടം : പ്രിയദർശൻ

താമരശ്ശേരിയായാലും, ടാസ്‌കി വിളിയായാലും പപ്പു ചേട്ടൻ മറുഭാഗത്തുനിന്നത് കൊണ്ടാണ് എനിക്ക് അങ്ങനെയുള്ള ഡയലോഗ് എഴുതാൻ കഴിഞ്ഞത്

താൻ ഇപ്പോഴും സിനിമ പറയുന്ന അവസരത്തിൽ തനിക്ക് ഉപയോഗിക്കാൻ കഴിയാത്ത രണ്ടു മഹാനടന്മാരുടെ അഭാവത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സംവിധായകൻ പ്രിയദർശൻ. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് പ്രിയദർശൻ തന്റെ സിനിമകളിൽ വിസ്മയമായി നിന്ന നടന്മാരെക്കുറിച്ച് തുറന്നു പറഞ്ഞത്.

പ്രിയദർശന്റെ വാക്കുകൾ

“ശരിക്കും പറഞ്ഞാൽ ഞാൻ എന്റെ സിനിമയിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്ന രണ്ടു പേരാണ് ജഗതി ശ്രീകുമാറും കുതിരവട്ടം പപ്പുവും. അവന്റെ സിനിമയ്ക്ക് ഉണ്ടാക്കി തന്ന റിസൾട്ട് വളരെ വലുതാണ്. ഈ രണ്ടു പേർ എന്റെ സിനിമയിലെ രണ്ടു പില്ലേഴ്സ് ആയിരുന്നു. ഇവർ പോയതോടെ ഒരു സീൻ എഴുതുമ്പോൾ ചിലപ്പോൾ എന്റെ മനസ്സിൽ ഒരു മുഖം വരുന്നില്ല. അത് കൊണ്ടാണ് ഈ രണ്ടുപേരും എന്റെ സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്. താമരശ്ശേരിയായാലും, ടാസ്‌കി വിളിയായാലും പപ്പു ചേട്ടൻ മറുഭാഗത്തുനിന്നത് കൊണ്ടാണ് എനിക്ക് അങ്ങനെയുള്ള ഡയലോഗ് എഴുതാൻ കഴിഞ്ഞത്. കിലുക്കത്തിലായാലും, താളവട്ടത്തിലായാലും ജഗതി ശ്രീകുമാർ ഉള്ളത് കൊണ്ടാണ് അദ്ദേഹം ചെയ്യുന്ന കോമഡിയൊക്കെ ആ നിലയിൽ ചിന്തിക്കാൻ കഴിഞ്ഞത്. ഒരു കൊമേഡിയൻ ആയിട്ടുള്ള ആക്ടർ ആണ് ജഗതി എന്ന് പറയാനേ ഞാൻ ഇഷ്ടപ്പെടുന്നില്ല. ജഗതി ഒരു മഹാ നടൻ തന്നെയാണ്”.

shortlink

Related Articles

Post Your Comments


Back to top button