ജയം രവിയുടെ അമ്മയായി എം കുമരനിലൂടെയായിരുന്നു നദിയ മൊയ്തു എന്ന നടിയുടെ തിരിച്ചു വരവ്. തന്റെ തിരിച്ചു വരവിനു കാരണമായ സിനിമയിൽ ഒരു നെഗറ്റിവ് വേഷം ചെയ്യാൻ വിളിച്ചിരുന്നെകിൽ താൻ അത് ഒരിക്കലും സ്വീകരിക്കില്ലായിരുന്നുവെന്നു ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നദിയ മൊയ്തു പങ്കുവയ്ക്കുന്നു.
“എം കുമരനിലെ’അമ്മ കഥാപാത്രം നെഗറ്റീവ് ആയാൽ ഞാൻ ഒരിക്കലും അത് ചെയ്യിലായിരുന്നു. കാരണം ഞാൻ വലിയ ഒരു ഗ്യാപ്പിനു ശേഷം ചെയ്യുന്ന സിനിമയാണ് ‘എം കുമരൻ’. എന്നെ കാണുന്ന പ്രേക്ഷകരുടെ മനസ്സിൽ ഞാൻ മുൻപ് ചെയ്ത സിനിമകളുടെ ഒരു ചിത്രമായിരിക്കും, അതിൽ എല്ലാം ഒരു പോസിറ്റിറ്റീവ് കഥാപാത്രമായിരിക്ക പിന്നീട് വർഷങ്ങൾക്ക് ശേഷം തിരിച്ചു വരുമ്പോൾ തന്നെ ഒരു നെഗറ്റിവ് കഥാപാത്രം ഒരിക്കലൂം ചെയ്യില്ല. അല്ലെങ്കിൽ ഞാൻ രണ്ടാം വരവിൽ കുറെയധികം സിനിമകൾ ചെയ്തിട്ട് പിന്നീട് നെഗറ്റിവ് കഥാപാത്രത്തിലേക്ക് കടന്നാൽ കുഴപ്പമില്ല. ഇത് ഒരു നെഗറ്റിവ് കഥാപാത്രം സ്വീകരിച്ചു കൊണ്ടുള്ള തിരിച്ചു വരവ് ഞാൻ ആഗ്രഹിച്ചിട്ടില്ല. എം കുമരനിലെ അമ്മയെ പോലെ ഞാൻ ഇഷ്ടപ്പെട്ട മറ്റൊരു കഥാപാത്രമായിരുന്നു മലയാളത്തിലേക്ക് തിരിച്ചു വരവിനു കാരണമായ ഡബിൾസിലെ സഹോദരി കഥാപാത്രം. രണ്ടു സിനിമയിലെയും വ്യത്യസ്തമായ വേഷമാണ് എന്നെ അതിലേക്ക് ആകർഷിച്ചത്”. നദിയ പറയുന്നു.
Post Your Comments