ഇന്നലെ നടന്ന 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനം ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തു. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമ്മൂടും ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്കാരം കനി കുസൃതിയും ഏറ്റുവാങ്ങി.
പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി നിവിൻ പോളി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ജെല്ലിക്കെട്ടിലൂടെ മികച്ച സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയും മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം നേടിയ സ്വാസികയും അഭിനയത്തിന് പ്രത്യേക ജൂറി പരമാർശം നേടിയ അന്ന ബെന്നും സന്നിഹിതരായിരുന്നു. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ഫഹദ് ഫാസിലിനു വേണ്ടി തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ ഏറ്റു വാങ്ങി. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിർണയം നടത്തിയത്.
ടാഗോർ തിയറ്ററിൽ വച്ചു നടന്ന പുരസ്കാരദാനച്ചടങ്ങിൽ മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ എ.കെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജൻ എന്നിവരും പങ്കെടുത്തു.
Post Your Comments