ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. രാവിലെ പത്തു മണി മുതല്‍ ഐഎഫ്‌എഫ്കെയുടെ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാൻ സാധിക്കും. മുന്‍പു രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലോഗ് ഇന്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനും കഴിയും.
പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 400 രൂപയുമാണ് ഡെലിഗേറ്റ് ഫീസായി നൽകേണ്ടി വരിക. കൊവിഡ് നെഗറ്റീവ് ആണെങ്കില്‍ മാത്രമേ പ്രവേശനം നല്‍കുകയുള്ളൂവെന്നതും ഇത്തവണത്തെ മേളയിലെ പ്രത്യേകതയാണ്.
തിരുവനന്തപുരം, പാലക്കാട്, എറണാകുളം, തലശേരി എന്നിങ്ങനെ നാലിടത്തായാണ് ഇത്തവണത്തെ ചലച്ചിത്രോത്സവം നടക്കുന്നത്. ഒരാള്‍ക്ക് ഒരിടത്ത് മാത്രമേ രജിസ്റ്റര്‍ ചെയ്യാൻ സാധിക്കൂ. സ്വദേശത്തിന്റെ അടുത്തുള്ള ഫെസ്റ്റിവല്‍ വേദിയില്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യാനാവുക.
Post Your Comments