
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മീര നന്ദൻ. ലാൽജോസ് ചിത്രം മുല്ലയുടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഇപ്പോൾ സിനിമയിൽനിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ ആരാധകരുമായി മീര ഷെയർ ചെയ്യാറുണ്ട്.
ഇപ്പോഴിതാ ഒരു രസകരമായ വീഡിയോ ആണ് മീര സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ദുബായിലെ പ്രശസ്തമായ പാം ജുമൈറ ബീച്ചിനടുത്തു നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത്. അവിടെ ഒരു മതിലിൽ അപ്പുറത്തേക്കും ഇപ്പുറത്തേക്കും ചാടിക്കളിക്കുകയാണ് താരം. “ഇതല്ല ഇതിനപ്പുറം ചാടി കിടന്നവളാണീ” എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. കെ.കെ ജോസഫ് എന്ന ഹാഷ്ടാഗും ചെയ്തിട്ടുണ്ട്.
https://www.instagram.com/p/CKoSx8xA04Z/?utm_source=ig_web_copy_link
Post Your Comments