പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെ ദുൽഖർ സൽമാന്റെ നായികയായി അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് മാളവിക മോഹനൻ. പ യ്യന്നൂർ മഹാദേവ ഗ്രാമം സ്വദേശിയും പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകനുമായ കെ.യു.മോഹനന്റെയും പയ്യന്നൂർ അന്നൂർ സ്വദേശിനി ബീന മോഹനന്റെയും മകളാണു മാളവിക. ഇടവേളയ്ക്ക് ശേഷം തുറന്ന തിയറ്ററുകളിൽ ആദ്യം റിലീസ് ചെയ്ത തമിഴ് ചിത്രം വിജയ്യുടെ മാസ്റ്ററിൽ നായികയായെത്തിയ മാളവിക ഇന്ന് സ്റ്റാറാണ്. എന്നാൽ ഒരുകാലത്ത് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് മാളവിക. വനിതാ മാഗസിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
മറ്റു സിനിമാ ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകള്‍ ക്രൂരമാകാറുണ്ടെന്ന് മാളവിക പറയുന്നു. നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിക്കാറുണ്ട്. അസ്ഥിക്കൂടത്തില്‍ തൊലിവെച്ച് പിടിപ്പിച്ച പോലെയെന്ന് വരെ കമന്റുകള്‍ വന്നിരുന്നെന്നും മാളവിക പറഞ്ഞു. കേരളത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല, ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാൽ ആക്രമിക്കുന്നവര്‍ ഇപ്പോഴുമുണ്ട്, തന്റെ ശരീരത്തെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശമെന്നും മാളവിക ചോദിക്കുന്നു.
‘സിനിമയിൽ തുടക്കസമയത്ത് ഒരുപാട് പേര് ഒപ്പമുണ്ടാകും. പക്ഷേ ഒരു പരാജയത്തില്‍ എന്തുവേണമെന്ന് ആരും പറഞ്ഞു തരില്ല. അത് അനുഭവിച്ച് തന്നെ അറിയണം. വേറെ ഏത് ജോലിയിലും കുഴപ്പങ്ങളുണ്ടായാല്‍ ചുരുക്കം പേരേ അറിയൂ. അതെല്ലാം വ്യക്തിരമായ പരാജയങ്ങളാണ്. പക്ഷേ ഒരുസിനിമ വീണുപോയാല്‍ അതൊരു ‘പബ്ലിക്ക് പരാജയ’മാണ്. ഒരുപാട് പേര് ചര്‍ച്ച ചെയ്യും. മാനസികമായി വലിയ ആഘാതമുണ്ടാകും. ആ പരാജയത്തില്‍ സോഷ്യല്‍മീഡിയയും വെറുതെ ഇരുന്നില്ല, വലിയ ആക്രമണം തന്നെ തനിക്കെതിരെ നടന്നു’, മാളവിക പറയുന്നു.
പട്ടം പോലെ എന്ന ചിത്രത്തിൽ മമ്മൂട്ടി ആയിരുന്നു മാളവികയെ നായികയായി തിരഞ്ഞെടുത്തത്. എന്നാൽ ചിത്രം ബോക്സ്ഓഫീസില്‍ വേണ്ടത്ര വിജയം നേടിയില്ല. ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു അന്ന് താന്‍ അനുഭവിച്ചതെന്നും വിജയത്തേയും പരാജയത്തേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയില്ലായിരുവെന്നും മാളവിക പറയുന്നു. നിരവധി പരിഹാസ വാക്കുകൾക്ക് ഇടയായി. എന്നാൽ ഇന്ന് 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച മാസ്റ്ററിന്റെ ഭാഗമായിരിക്കുകയാണ് മാളവിക.
Post Your Comments