ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങി കനി കുസൃതി. ഇപ്പോഴിതാ 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ സംസാരിച്ച കനിയുടെ വാക്കുകളാണ് ചർച്ചയാകുന്നത്. അടുത്ത വര്‍ഷം മുതലെങ്കിലും മികച്ച നടിക്കുള്ള പുരസ്‌കാരം നടി പി.കെ റോസിയുടെ പേരില്‍ നാമകരണം ചെയ്യണമെന്ന് കനി ആവശ്യപ്പെട്ടു.
മലയാള സിനിമയിലെ ആദ്യ നായികയാണ് പി.കെ റോസി. മലയാളത്തിലെ ആദ്യചിത്രമായ ജെ.സി ഡാനിയലിന്റെ വിഗതകുമാരനായിരുന്നു റോസിയുടെ ആദ്യത്തേതും അവസാനത്തേതുമായ ചിത്രം. ദളിത് വിഭാഗത്തില്‍നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദരിദ്രകുടുംബത്തിലെ അംഗമായിരുന്നു റോസി. സവര്‍ണകഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരില്‍ റോസി സമൂഹത്തിന്റെ അതിക്രമത്തിന് ഇരയാകുകയും, ഒടുവിൽ നാടുവിടേണ്ടി വരുകയും ചെയ്തു.
തനിക്ക് ലഭിച്ച പുരസ്‌കാരം പി.കെ റോസിക്ക് സമര്‍പ്പിക്കുന്നുവെന്ന് കനി നേരത്തേ തന്നെ പ്രഖ്യപിച്ചിരുന്നു. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി മികച്ച നടിക്കുളള പുരസ്‌കാരത്തിന് അര്‍ഹയായത്.
Post Your Comments