സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ജിയോ ബേബി ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ- മഹത്തായ ഭാരതീയ അടുക്കള’. ഒടിടി റിലീസായി എത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. സിനിമയുടെ കഥാപശ്ചാത്തലത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സജീവമായ ചർച്ചകളാണ് ഓരോ ദിവസവും നടക്കുന്നത്. ഇപ്പോഴിതാ സിനിമയെ അധികരിച്ച് ‘കേരളീയ അടുക്കള ഇത്രമേൽ ഭീതിതമോ’ എന്ന വിഷയത്തിൽ നടത്തിയ സംവാദത്തിൽ പങ്കെടുത്ത് സംവിധായകൻ ജിയോ ബേബി.
വീടുകളിൽനിന്ന് ഇറങ്ങിപ്പോകാൻപോലും സാധിക്കാത്ത സ്ത്രീകളാണ് സമൂഹത്തിൽ ഭൂരിപക്ഷവുമുള്ളതെന്ന് ജിയോ ബേബി പറയുന്നു. ഭരണകൂടവും സർക്കാരും ഇടപെട്ട് വേണം ഇതിനൊരു പരിഹാരം കണ്ടെത്താൻ. തന്റെ സിനിമയിലെ കഥാപാത്രത്തിന് ഇറങ്ങിപ്പോകാനും മറ്റൊരു ജീവിതം കെട്ടിയുയർത്താനുമുള്ള സാമൂഹികസാഹചര്യം നിലനിൽക്കുന്നുണ്ട്.
എന്നാൽ അതില്ലാത്ത സ്ത്രീകളാണ് ഏറെയും. വീട്ടിൽ രണ്ട് മാസത്തോളം അടുക്കളയുടെ ചുമതല പൂർണമായും ഏറ്റെടുക്കേണ്ടിവന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സിനിമ മനസ്സിൽ വന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments