‘അപരൻ’ എന്ന സിനിമയ്ക്കും മുൻപേ തന്നെ താൻ സിനിമയിലെത്തേണ്ടതായിരുന്നുവെന്നു നടൻ ജയറാം. രഘുനാഥ് പാലേരി സംവിധാനം ചെയ്ത ‘ഒന്നുമുതൽ പൂജ്യം വരെ’ എന്ന സിനിമയിൽ നടൻ സൈനുദ്ദീൻ തനിക്കായി ഒരു വേഷം തരാമെന്നു പറഞ്ഞു പറ്റിച്ചെന്നും, ഒടുവിൽ ആ റോൾ സുരേഷ് ഗോപി ചെയ്‌തെന്നും തനിക്ക് നഷപ്പെട്ടു പോയ സിനിമയുടെ അനുഭവം പങ്കുവച്ചു കൊണ്ട് ജയറാം പറയുന്നു.
“ഞാൻ സ്റ്റേജ് പ്രോഗ്രാമുമായി നടക്കുന്ന സമയത്ത് തന്നെ സൈനുദ്ദീൻ സിനിമയിൽ കയറി പറ്റി. നവോദയിലൂടെയാണ് സൈനുദ്ദീന്റെ തുടക്കം. ‘ഒന്നുമുതൽ പൂജ്യം വരെ’ എന്ന സിനിമയിൽ രഘുനാഥ് പലേരിയുടെ സഹസംവിധായകനായി സിനിമയിൽ തുടക്കം കുറിച്ച സൈനുദ്ദീൻ ആ സിനിമയിൽ എനിക്ക് ഒരു വേഷം തരാമെന്നു പറഞ്ഞു പറ്റിച്ച ഒരു സംഭവമുണ്ട്. അതിന്റെ പേരും പറഞ്ഞു എന്റെ കയ്യിൽ നിന്ന് ജ്യൂസ് വാങ്ങികുടിക്കലായിരുന്നു അവന്റെ പ്രധാന പരിപാടി. പക്ഷെ ഒടുവിൽ എനിക്ക് ആ വേഷം കിട്ടിയില്ല. എനിക്ക് വാങ്ങി തരാമെന്നു പറഞ്ഞ റോൾ ചെയ്തത് സുരേഷ് ഗോപിയാണ്. അല്ലെങ്കിൽ എന്റെ ആദ്യ സിനിമയായി ‘ഒന്നുമുതൽ പൂജ്യം വരെ’ മാറുമായിരുന്നു. ഒരു ടിവി ചാനലിലെ പ്രമുഖ പരിപാടിക്കിടെയായിരുന്നു തനിക്ക് നഷ്ടപ്പെട്ടു പോയ സിനിമാനുഭവത്തെക്കുറിച്ച് ജയറാം പങ്കുവച്ചത്”.
Post Your Comments